• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | കേരളത്തിൽ സ്വർണവിലയ്‌ക്ക് റോക്കറ്റ് വേഗം; നിരക്ക് കുത്തനെ ഉയർന്നു

Gold Price Today | കേരളത്തിൽ സ്വർണവിലയ്‌ക്ക് റോക്കറ്റ് വേഗം; നിരക്ക് കുത്തനെ ഉയർന്നു

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    അടുത്ത സാമ്പത്തിക വർഷം കേരളത്തിൽ സ്വർണം വാങ്ങാൻ പോയാൽ എന്താകും എന്നാലോചിച്ചിരിക്കുന്ന മലയാളിക്ക് മുൻപിൽ മാർച്ച് മാസം വിടപറയും മുൻപേ ശവേഗത്തിൽ ഉയർന്ന് സ്വർണവില (gold price). ഈ മാസത്തിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള നിരക്കെടുത്താൽ, വർധിച്ചത് 1560 രൂപ എന്ന് വിശ്വസിച്ചേ മതിയാകൂ. മാർച്ച് ഒന്നാം തിയതി ഒരു പവന് 41,280 രൂപയായിരുന്നു എങ്കിൽ, മാർച്ച് 16 ആകുമ്പോൾ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 42,840 രൂപ നൽകിയേ പറ്റൂ. ഈ മാസത്തെ ഏറ്റവും വലിയ നിരക്കാണിത്. ഒരു പവന് 43,000 രൂപ എന്ന റെക്കോർഡ് വിലയിലേക്ക് ഇനി അധികദൂരമില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    Also read: സാമ്പത്തിക വർഷാവസാനം; മാർച്ച് 31-ന് മുമ്പ് ചെയ്യേണ്ട 5 കാര്യങ്ങൾ

    അൽപ്പമെങ്കിലും ആശ്വസിക്കാവുന്ന തരത്തിൽ സ്വർണവില രേഖപ്പെടുത്തിയത് മാർച്ച് മാസം ഒൻപതാം തിയതിയായിരുന്നു. അന്ന് ഒരു പവന് 40,720 രൂപയായിരുന്നു നിരക്ക്. ഏറ്റവുമധികം ഡിമാന്റുള്ള ആഭരണങ്ങളിലേക്കെത്തുമ്പോൾ, പല ആഭരണശാലകളും റോസ് ഗോൾഡ്, വൈറ്റ് ഗോൾഡ് പോലുള്ളവ കൂടി ചേർന്നുള്ള ഓപ്‌ഷനുകൾ കൂടി ഉപഭോക്താക്കൾക്ക് നൽകാൻ ആരംഭിച്ചിരിക്കുന്നു.

    Summary: Price of gold in Kerala continues its upward stroke for several days in continuum. One pavan can now be availed at Rs 42,840

    Published by:user_57
    First published: