തുടർച്ചയായ വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില (Gld Price) വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,600 രൂപയാണ്. ഗ്രാം വില 65 രൂപ ഉയര്‍ന്ന് 4700ൽ എത്തി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 37,080 ആയിരുന്നു വില.
റഷ്യ യുക്രെയ്‌നുമായി യുദ്ധം (Russia-Ukraine War) ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. രണ്ട് തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി പവന് 720 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വർധനവുണ്ടായത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്നില്‍ സമ്പൂര്‍ണ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവിട്ടതിന് പിന്നാലെ വ്യാഴാഴ്ച യുഎസും യുകെയും മോസ്‌കോയില്‍ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. പുതിയ ഉപരോധം റഷ്യന്‍ ബാങ്കുകളെയും പുടിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളിലെ അംഗങ്ങളെയും സമ്പന്നരായ റഷ്യക്കാരെയും ലക്ഷ്യമിടുന്നു.
Also read-
Fuel price | വീണ്ടും വിലക്കയറ്റമുണ്ടായാൽ പെട്രോൾ ഡീസൽ നിരക്കുകൾ എത്രകണ്ടുയരും?സ്ഥിതിഗതികള്‍ കണക്കിലെടുത്ത്, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് മാറ്റിവെച്ചേക്കാം, ഇത് ലോകമെമ്പാടുമുള്ള പണപ്പെരുപ്പം പുതിയ കുതിച്ചുചാട്ടത്തിന് ഇടയാക്കും, 2022 ല്‍ സ്വര്‍ണ്ണത്തിന്റെ വില 54,000-55,000 രൂപയായും 2023-ല്‍ 60,000-62,000 രൂപയായും ഉയരുമെന്ന നിര്‍മ്മല്‍ ബാംഗിലെ കമ്മോഡിറ്റീസ് റിസര്‍ച്ച് മേധാവി കുനാല്‍ ഷാ ബിസിനസ് ടുഡേയോട് പറഞ്ഞു.
Also read-
Indian PC Market | 2021ൽ 44.5% വളർച്ചയുമായി ഇന്ത്യയിലെ പേഴ്‌സണൽ കമ്പ്യൂട്ടർ വിപണി; മുൻപന്തിയിൽ HP;തൊട്ടുപിന്നിൽ Dellഈ മാസം ദിവസാടിസ്ഥാനത്തിലെ സ്വര്‍ണ്ണവില വിവരം ചുവടെ:ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
ഫെബ്രുവരി 3- 360804
ഫെബ്രുവരി 4- 360805
ഫെബ്രുവരി 5- 360806
ഫെബ്രുവരി 6- 360807
ഫെബ്രുവരി 7- 361608
ഫെബ്രുവരി 8- 363209
ഫെബ്രുവരി 9- 3644010
ഫെബ്രുവരി 10- 3664011
ഫെബ്രുവരി 11- 3664012
ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
ഫെബ്രുവരി 14- 37,040
ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
ഫെബ്രുവരി 14- 37,040
ഫെബ്രുവരി 16- 36960, 36400
ഫെബ്രുവരി 17- 36, 640
ഫെബ്രുവരി 18- 37,040
ഫെബ്രുവരി 19- 36800
ഫെബ്രുവരി 20- 36800
ഫെബ്രുവരി 21- 36,720
ഫെബ്രുവരി 22- 37,000
ഫെബ്രുവരി 23- 36,800
ഫെബ്രുവരി 24- 37,800 (ഉച്ചയ്ക്ക് ശേഷം ഉയര്‍ന്ന വില)
ഫെബ്രുവരി 25- 37,480
ഫെബ്രുവരി 26- 37,080
ഫെബ്രുവരി 27- 37,080
ഫെബ്രുവരി 28- 37,600
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.