സ്വർണവിലയിൽ (gold price) സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ മാസമാണ് 2023 ഏപ്രിൽ. വിഷു നാളിന് തലേദിവസം രേഖപ്പെടുത്തിയ 45,320 രൂപയാണ് ഏറ്റവും വലിയ നിരക്ക്. വിഷുവിന് ഉപഭോക്താക്കൾ സ്വർണം വാങ്ങാൻ തിരഞ്ഞെടുക്കും എന്ന ഘടകം കൂടി കണക്കെടുക്കേണ്ടതുണ്ട്. വിഷു കഴിഞ്ഞതും സ്വർണ വില താഴ്ന്നു. കഴിഞ്ഞ ദിവസത്തെ അതേ നിരക്കിൽ തന്നെയാണ് ഞായറാഴ്ചത്തെ സ്വർണവിലയും. ഒരു പവന് ഇന്ന് 44,760 രൂപയാണ് വില. ആഭരണങ്ങളിലേക്ക് കടക്കുമ്പോൾ പണിക്കൂലി കൂടി നൽകിവേണം സ്വർണം വാങ്ങേണ്ടത്. ഇത് ഓരോ സ്വർണാഭരണശാലയ്ക്കും വ്യത്യസ്തമാണ്.
ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക
ഏപ്രിൽ 1: 44,000 ഏപ്രിൽ 2: 44,000 ഏപ്രിൽ 3: 43,760 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) ഏപ്രിൽ 4: 44,240 ഏപ്രിൽ 5: 45,000 ഏപ്രിൽ 6: 44,720 ഏപ്രിൽ 7: 44,640 ഏപ്രിൽ 8: 44,640 ഏപ്രിൽ 9: 44,640 ഏപ്രിൽ 10: 44,320 ഏപ്രിൽ 11: 44,560 ഏപ്രിൽ 12: 44,960 ഏപ്രിൽ 13: 44,880 ഏപ്രിൽ 14: 45,320 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) ഏപ്രിൽ 15: 44,760 ഏപ്രിൽ 16: 44,760
Summary: Gold price in Kerala remains the same for two days. Latest price for gold is furnished here. Take a look
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price in kerala, Gold price kerala, Gold price today