• HOME
 • »
 • NEWS
 • »
 • money
 • »
 • Gold Price Today | പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

Gold Price Today | പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില അറിയാം

ഇന്നലെ ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില.

Gold Price Today

Gold Price Today

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലിയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 36,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4590 രൂപയായി. ഇന്നലെ ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില.

  ഫെബ്രുവരി 19, 20 തീയ്യതികളിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് സ്വർണവിലയിൽ നേരിയ കുറവുണ്ടായിരിക്കുന്നത്. ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.

  ഈ മാസം ദിവസാടിസ്ഥാനത്തിലെ സ്വര്‍ണ്ണവില വിവരം ചുവടെ:

  ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
  ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
  ഫെബ്രുവരി 3- 360804
  ഫെബ്രുവരി 4- 360805
  ഫെബ്രുവരി 5- 360806
  ഫെബ്രുവരി 6- 360807
  ഫെബ്രുവരി 7- 361608
  ഫെബ്രുവരി 8- 363209
  ഫെബ്രുവരി 9- 3644010
  ഫെബ്രുവരി 10- 3664011
  ഫെബ്രുവരി 11- 3664012
  ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
  ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
  ഫെബ്രുവരി 14- 37,040
  ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
  ഫെബ്രുവരി 14- 37,040
  ഫെബ്രുവരി 16- 36960, 36400
  ഫെബ്രുവരി 17- 36, 640
  ഫെബ്രുവരി 18- 37,040
  ഫെബ്രുവരി 19- 36800
  ഫെബ്രുവരി 20- 36800
  ഫെബ്രുവരി 21- 36,720

  Also Read-Fuel price | പെട്രോൾ, ഡീസൽ വില മുന്നോട്ടോ പിന്നോട്ടോ ഇല്ല; ഇന്നത്തെ നിരക്കുകൾ

  ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയും.

  അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വര്‍ണവില പ്രധാനമായും മാറുന്നത്. അതിനാല്‍, അന്താരാഷ്ട്ര വില ഉയരുകയാണെങ്കില്‍, കേരളത്തില്‍ സ്വര്‍ണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ കേരളത്തിലും വില കുറയും.
  Published by:Naseeba TC
  First published: