ഇന്റർഫേസ് /വാർത്ത /Money / Gold Price Today March 24| സ്വർണവില മൂന്നാം ദിവസവും മുകളിലോട്ട്; മാർച്ച് തീരുംമുൻപ് വീണ്ടും റെക്കോഡ് തകര്‍ക്കുമോ?

Gold Price Today March 24| സ്വർണവില മൂന്നാം ദിവസവും മുകളിലോട്ട്; മാർച്ച് തീരുംമുൻപ് വീണ്ടും റെക്കോഡ് തകര്‍ക്കുമോ?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

പവന് 45,000 രൂപ എന്ന നിലയിലേക്കാണ് സ്വർണത്തിന്റെ കുതിപ്പ്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5500 രൂപയും പവന് 44,000 രൂപയുമായി. ബുധൻ, വാഴം ദിവസങ്ങളിലും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് 10 മുതല്‍ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവില 18,19 തീയതികളില്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. 44,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഈ ദിവസങ്ങളിലെ വില.

പവന് 45,000 രൂപ എന്ന നിലയിലേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. ബജറ്റിൽ പ്രഖ്യാപിച്ച മാറ്റം കൂടിയാകുമ്പോൾ ഏപ്രിൽ മാസത്തിലും സ്വർണനിരക്ക് കുറയാൻ സാധ്യത ഇല്ല. രാജ്യാന്തര വിപണിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതൽ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധിയാണ് ആഗോള വിപണിയില്‍ കാണുന്നത് എന്ന് നിരീക്ഷകര്‍ പറയുന്നു.

Also Read- ആധാര്‍ – പാന്‍ ബന്ധിപ്പിക്കൽ മുതൽ ഐടിആര്‍ ഫയലിംഗ് വരെ: ഏപ്രില്‍ 1ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങള്‍

മാർച്ച് മാസത്തെ സ്വർണവില (പവന്)

മാർച്ച് 1: 41,280 മാർച്ച് 2: 41,400 മാർച്ച് 3: 41,400 മാർച്ച് 4: 41,480 മാർച്ച് 5: 41,480 മാർച്ച് 6: 41,480 മാർച്ച് 7: 41,320 മാർച്ച് 8: 40,800 മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) മാർച്ച് 10: 41,120 മാർച്ച് 11: 41,720 മാർച്ച് 12: 41,720 മാർച്ച് 13: 41,960 മാർച്ച് 14: 42,520 മാര്‍ച്ച് 15: 42,440 മാർച്ച് 16: 42,840 മാര്‍ച്ച് 17: 43,040 മാര്‍ച്ച് 18: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 19: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 20: 43,840 മാര്‍ച്ച് 21: 44,000 മാര്‍ച്ച് 22: 43,360 മാര്‍ച്ച് 23: 43,840 മാര്‍ച്ച് 24: 44,000

Also Read- അക്സെഞ്ച്വർ 19000 ജീവനക്കാരെ പിരിച്ചുവിടും; സാമ്പത്തിക വളർച്ച മന്ദഗതിയിലെന്ന് സൂചന

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസം പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാണിത്. എന്നാല്‍ ഇതോടെ ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് വരികയാണ്. ഡോളര്‍ മൂല്യം കുറയുന്നതോടെ സ്വര്‍ണത്തിന് വില ഉയരുകയും ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ തകരുന്നതും നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കി. നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില കൂടാൻ കാരണമായി.

First published:

Tags: Gold price in kerala, Gold price today, Todays Gold price in kerala