നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price in Kerala | മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold price in Kerala | മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

  തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ്ണവിലയ്‌ക്ക്‌ മാറ്റമില്ല

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ്ണവിലയ്‌ക്ക്‌ മാറ്റമില്ല. വെള്ളിയാഴ്ചയാണ് ഏറ്റവും ഒടുവിലായി സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. സ്വർണ്ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. നിലവിലെ നിരക്കനുസരിച്ച് പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമാണ് നിരക്ക്. ഏറ്റവും ഒടുവിലായി സ്വർണ്ണവില ഉയർന്നത് വ്യാഴാഴ്ചയാണ്.

   വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയർന്നിരുന്നു. ബുധൻ, ചൊവ്വ ദിവസങ്ങളിലും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. അതിന് മുൻപ് ഏറ്റവും ഒടുവിലായി വിലയിൽ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്.

   ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ ഒന്നിനായിരുന്നു. പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

   കഴിഞ്ഞ രണ്ട് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.

   ഉത്സവകാലമായതിനാൽ ഇന്ത്യയിൽ സ്വര്‍ണത്തിന്റെ ആവശ്യകത ഉയർന്നിട്ടുണ്ട്.

   രാജ്യാന്തര വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്.

   2020ൽ ഇതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്.

   Key Words: gold price kerala, gold price today, Gold prices, gold price, gold price on May 1, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
   Published by:user_57
   First published:
   )}