തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോഡിട്ട് സ്വർണവില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5665 രൂപയും പവന് 45,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5610 രൂപയിലും പവന് 44,880 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
ഏപ്രിൽ 5 ന് രേഖപ്പെടുത്തിയ പവന് 45,000 രൂപയാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില. ഏപ്രിൽ 3 ന് രേഖപ്പെടുത്തിയ പവന് 43,760 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
സംസ്ഥാനത്ത് ഇപ്പോൾ ഉത്സവ സീസണും വിവാഹ സീസണും ആയതിനാൽ വില പുതിയ റെക്കോഡിട്ടത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ വിഷമിപ്പിക്കുന്നതാണ്.
Also Read- PM-Kisan | പിഎം-കിസാൻ പദ്ധതിയുടെ 14-ാമത്തെ ഗഡുവിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
വിഷു പ്രമാണിച്ച് ചിലരെങ്കിലും സ്വർണം വാങ്ങാൻ തയാറെടുക്കുന്നുണ്ടാവും. കണിയൊരുക്കാൻ ഒരു സ്വർണനാണയം എങ്കിലും വേണമെന്ന നിർബന്ധക്കാരാണ് ചില മലയാളികൾ എന്നതാണ് ഇതിനാധാരം. വേറെ ചിലർക്കാകട്ടെ, സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും നല്ല ദിവസം വിഷു നാൾ അല്ലാതെ മറ്റൊന്നല്ല. എന്നാൽ ദിനംപ്രതി കുതിച്ചുയരുന്ന സ്വർണവിലയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഷ്‌ടപ്പെടുകയാണ് ബഹുഭൂരിപക്ഷം ഉപഭോക്താക്കളും.
ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക
ഏപ്രിൽ 1: 44,000 ഏപ്രിൽ 2: 44,000 ഏപ്രിൽ 3: 43,760 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) ഏപ്രിൽ 4: 44,240 ഏപ്രിൽ 5: 45,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) ഏപ്രിൽ 6: 44,720 ഏപ്രിൽ 7: 44,640 ഏപ്രിൽ 8: 44,640 ഏപ്രിൽ 9: 44,640 ഏപ്രിൽ 10: 44,320 ഏപ്രിൽ 11: 44,560 ഏപ്രിൽ 12: 44,960 ഏപ്രിൽ 13: 44,880 ഏപ്രിൽ 14: 45,320
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price in kerala, Gold price today, Todays Gold price in kerala