• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | അഞ്ച് ദിവസം ഉയർന്നു, പിന്നെ താണു; ഏറ്റവും പുതിയ സ്വർണവില

Gold price | അഞ്ച് ദിവസം ഉയർന്നു, പിന്നെ താണു; ഏറ്റവും പുതിയ സ്വർണവില

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണവില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    സംസ്ഥാനത്ത് നീണ്ട അഞ്ച് ദിവസങ്ങളായി ഉയർന്ന സ്വർണ വിലയിൽ (gold price) ഇടിവ്. ഫെബ്രുവരി ഏഴാം തിയതി സ്വർണവില ഒരു പവന് 41,320 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണവില. ഒരു പവൻ വാങ്ങണമെങ്കിൽ 41,480 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. വരും മാസങ്ങൾ കല്യാണ സീസൺ ആയതിനാൽ സ്വർണവില ഇനി എവിടെവരെ എത്തും എന്ന് കണ്ടറിയേണ്ടതുണ്ട്.

    സ്വർണ്ണ ഉരുപ്പടികളുടെ വില, ഉദാഹരണത്തിന് ആഭരണങ്ങൾ, സാധാരണയായി സ്വർണ്ണത്തിന്റെ മൊത്തം ഭാരത്തിന്റെ വിലയേക്കാൾ കൂടുതലാണ്. എല്ലാ വലുപ്പത്തിലുമുള്ള പൂർത്തിയായ ഉൽപ്പന്നത്തിനും മേക്കിംഗ് ചാർജുകൾ ഈടാക്കുന്നു എന്നതാണ് കാരണം.

    ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ, ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്കും വിതരണ – ആവശ്യ ഘടകങ്ങളും സ്വർണ്ണത്തിന്റെ വിലയെ സ്വാധീനിക്കുന്നു. ഉത്സവ സീസണിൽ ഉൾപ്പെടെയുള്ള ഉയർന്ന ഡിമാൻഡ് സ്വർണ വില മുകളിലേക്ക് എത്തിക്കുന്നതിൽ നിർണായകമാണ്.

    മാർച്ച് മാസത്തെ സ്വർണവില പവന്

    മാർച്ച് 1: 41,280
    മാർച്ച് 2: 41,400
    മാർച്ച് 3: 41,400
    മാർച്ച് 4: 41,480
    മാർച്ച് 5: 41,480
    മാർച്ച് 6: 41,480
    മാർച്ച് 7: 41,320

    Published by:user_57
    First published: