• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today |മൂന്നു ദിവസത്തെ ഉയര്‍ച്ചക്ക് ശേഷം ഒരാശ്വാസം; ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

Gold Price Today |മൂന്നു ദിവസത്തെ ഉയര്‍ച്ചക്ക് ശേഷം ഒരാശ്വാസം; ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്.

Gold

Gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ (Gold price) മാറ്റമില്ല. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

    ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില (Gold price today) 37640 രൂപയാണ്. മെയ് 20 ന് 320 രൂപയായിരുന്നു സ്വര്‍ണത്തിന് വര്‍ധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

    സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4705 രൂപയാണ്. ഇന്നലെ 35 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3890 രൂപയാണ്.

    മെയ് മാസത്തെ സ്വര്‍ണവില, പവന്:

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    മെയ് 10: 37,680
    മെയ് 11: 37,400
    മെയ് 12: 37,760
    മെയ് 13: 37,160
    മെയ് 14: 37,000
    മെയ് 15: 37,000
    മെയ് 16: 37,000
    മെയ് 17: 37,240
    മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 19: 37,040
    മെയ് 20: 37,360
    മെയ് 21: 37,640

    മെയ് 22: 37,640

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Sarath Mohanan
    First published: