നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today | സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

    Gold Price Today | സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

    ഈ മാസം അഞ്ച് തവണയാണ് സ്വർണ വില കുറഞ്ഞത്. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ സ്വർണത്തിന്.

    Gold Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 35,080 രൂപയാണ് ഇന്നത്തെ സ്വർണവില. സ്വർണവിലയിൽ ഇന്നലെ പവന് 600 രൂപ കുറ‌ഞ്ഞിരുന്നു. ഈ മാസം അഞ്ച് തവണയാണ് സ്വർണ വില കുറഞ്ഞത്. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ സ്വർണത്തിന്. വെള്ളിയാഴ്ച പവന് 35,680 രൂപയായിരുന്നു വില. വ്യാഴാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 35,840 ആയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിയുന്ന നിലയിലാണ്.

      ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയിൽ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കിൽ തുടർന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്.

      ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഒന്നാം തീയതിയാണ് സ്വർണവില ജൂലൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. അന്ന് 35200 രൂപയായിരുന്നു പവന് വില.

      സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840
      ഓഗസ്റ്റ് 6- 35,680
      ഓഗസ്റ്റ് 7- 35,080
      ഓഗസ്റ്റ് 8- 35,080

      കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.

      Also read: 39.5 ലക്ഷം രൂപയുടെ വാഹനത്തിന് 34 ലക്ഷം രൂപ ചെലവിട്ട് ഇഷ്ട നമ്പർ സ്വന്തമാക്കി; ലക്ഷങ്ങൾ വാരിവിതറി യുവാവ്

      രാജ്യാന്തര വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി സ്വർണ വില നിർണയിക്കുന്നത്. സ്വർണ നിക്ഷേപത്തിൽ ആളുകൾക്ക് താൽപര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണം 15 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്.

      Also Read- നാലാം വാർഷക പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 13,227 കോടി രൂപയായി

      2020ൽ ഇതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്.
      Published by:Anuraj GR
      First published: