നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | തുടർച്ചയായി ഉയർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price | തുടർച്ചയായി ഉയർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

  ഒരു ഗ്രാം സ്വർണ്ണത്തിന് 4510 രൂപയും പവന് 36,080 രൂപയുമായി.

  Gold Price Today

  Gold Price Today

  • Share this:
   സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ (Gold Price) വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 4510 രൂപയും പവന് 36,080 രൂപയുമായി. ഇന്നലെ പവന് 35,920 രൂപയായിരുന്നു വില.

   ഡിസംബർ 24, 25,26 തീയതികളിൽ വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം തുടർച്ചയായ അഞ്ചാം ദിനത്തിലും സ്വർണ്ണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 17,18,19, 20 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണം. പവന് 36,560 രൂപയും ഗ്രാമിന് 4570 രൂപയും. ഡിസംബർ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

   ദേശീയ തലത്തിൽ വിലയിടിഞ്ഞു

   വെള്ളിയാഴ്ച 10 ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന് 48,750 രൂപയിലും 22 കാരറ്റിന് 46,750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

   ഗുഡ്‌റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 51,310 രൂപയും മുംബൈയിൽ 46,750 രൂപയുമാണ്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഡൽഹിയിലും മുംബൈയിലും യഥാക്രമം 47,040 രൂപയും 48,750 രൂപയുമാണ് വില.

   ചെന്നൈയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണം 49,370 രൂപയിലും 10 ഗ്രാം 22 കാരറ്റ് സ്വർണം 45,250 രൂപയിലുമാണ് വിൽക്കുന്നത്. കൊൽക്കത്തയിൽ 24 കാരറ്റ് സ്വർണ്ണം 49,740 രൂപയിലും 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,040 രൂപയിലുമാണ് വിൽക്കുന്നത്.

   എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ എന്നിവ കാരണം രാജ്യത്തുടനീളം സ്വർണ്ണത്തിന്റെ വില വ്യത്യാസപ്പെടുന്നു.

   Also read- Petrol-Diesel Price Today | പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

   ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   ഡിസംബർ 1- Rs. 35,680
   ഡിസംബർ 2- Rs. 35,680
   ഡിസംബർ 3- Rs. 35,560
   ഡിസംബർ 4- Rs. 35,800
   ഡിസംബർ 5- Rs. 35,800
   ഡിസംബർ 6- Rs. 35,800
   ഡിസംബർ 7- Rs. 35,800
   ഡിസംബർ 8- Rs. 35,960
   ഡിസംബർ 9- Rs. 35,960
   ഡിസംബർ 10- Rs. 35,960
   ഡിസംബർ 11- Rs. 36,080
   ഡിസംബർ 12- Rs. 36,080
   ഡിസംബർ 13- Rs. 36,080
   ഡിസംബർ 14- Rs. 36,200
   ഡിസംബർ 15- Rs. 36,000
   ഡിസംബർ 16- Rs. 36,240
   ഡിസംബർ 17- Rs. 36,560
   ഡിസംബർ 18- Rs. 36,560
   ഡിസംബർ 19- Rs. 36,560
   ഡിസംബർ 20- Rs. 36,560
   ഡിസംബർ 21- Rs. 36,240
   ഡിസംബർ 22- Rs. 36,120
   ഡിസംബർ 23- Rs. 36,280
   ഡിസംബർ 24- Rs. 36,280
   ഡിസംബർ 25- Rs. 36,280
   ഡിസംബർ 26- Rs. 36,280
   ഡിസംബർ 27- Rs. 36,360
   ഡിസംബർ 28- Rs. 36280
   ഡിസംബർ 29- Rs. 36120
   ഡിസംബർ 30- Rs. 35920
   ഡിസംബർ 31- Rs. 36,080

   Also read- ITR Filing Due Date | ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി എന്ന്? കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ സംഭവിക്കുന്നതെന്ത്?
   Published by:Naveen
   First published: