• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നും ഒറ്റയടിക്ക് കയറ്റം; സ്വർണവില കൂടി

Gold price | മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നും ഒറ്റയടിക്ക് കയറ്റം; സ്വർണവില കൂടി

ഒരു ദിവസം കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന് വില കൂടി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ഒരു കയറ്റമുണ്ടായാൽ, ഒരിറക്കുമുണ്ടാവും. തിരിച്ചും സംഭവിക്കാം. കേരളത്തിലെ സ്വർണവിലയുടെ (Gold price in Kerala) കാര്യമെടുത്താൽ ഇത് പല ദിവസങ്ങളിലും പതിവാണ്. ഒന്നാശ്വസിച്ചു വരുമ്പോഴാവും ഒറ്റയടിക്കാവും കേറിപ്പോവുക. എന്നാലും പോക്കറ്റിൽ ഒതുങ്ങുന്ന വിലയിൽ സ്വർണം വാങ്ങാം എന്ന് കരുതുന്നവർക്ക് ആശ്വസിക്കാനായി ഒന്നുംതന്നെ അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല എന്ന് സാരം.

    ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസത്തെ നിരക്കുമായി താരതമ്യപ്പെടുത്തിയാൽ, തൊട്ടടുത്ത ദിവസം സ്വർണവില ഒറ്റയടിക്ക് വർധിച്ചിരിക്കുകയാണ്. പോയ ദിവസം ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു പവന് നൽകേണ്ടിയിരുന്നത് 40,720 രൂപയാണ്. ഇത് മാർച്ച് പത്താം തിയതി ആയതും പവന് 41,120 രൂപ എന്ന നിലയിലെത്തി. ഒരു ദിവസം കൊണ്ട് ഒരു പവന് 400 രൂപയുടെ വർധന! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മാർച്ച് 4, 5, 6 തിയതികളിലാണ്. അന്ന് 41,480 രൂപയായിരുന്നു ഒരു പവന്റെ വില.

    മാർച്ച് മാസത്തെ സ്വർണവില (പവന്)

    മാർച്ച് 1: 41,280
    മാർച്ച് 2: 41,400
    മാർച്ച് 3: 41,400
    മാർച്ച് 4: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മാർച്ച് 5: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മാർച്ച് 6: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മാർച്ച് 7: 41,320
    മാർച്ച് 8: 40,800
    മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    മാർച്ച് 10: 41,120

    Summary: Gold price in Kerala rose on March 10, 2023 from the price on the previous day. A sudden spike of Rs 400 was marked in a day’s time. Look at the price of one sovereign in Kerala

    Published by:user_57
    First published: