നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

    ഒരു ഗ്രാം സ്വർണത്തിന് 4470 രൂപയും പവന് 35, 760 രൂപയുമാണ് ഇന്നത്തെ വില.

    Gold Price Today

    Gold Price Today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (gold price in kerala) വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4470 രൂപയും പവന് 35, 760 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച സ്വർണം പവന് 36,040 രൂപയായിരുന്നു. തിങ്കളാഴ്ച 36,600 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ 16നായിരുന്നു. 36,920 രൂപയായിരുന്നു പവന് അന്ന് രേഖപ്പെടുത്തിയത്. മൂന്ന്, നാല് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 35,640 രൂപയായിരുന്നു ഈ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന്.

      ഒക്ടോബർ മാസത്തിൽ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

      ദേശീയ തലത്തിലും സ്വർണവിലയിൽ കുറവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 1290 രൂപ കുറഞ്ഞ് 47,416 രൂപയായി കുറഞ്ഞു. രാജ്യത്തുടനീളം, സംസ്ഥാന നികുതികൾ, നിർമ്മാണ ചാർജുകൾ, എക്സൈസ് തീരുവകൾ എന്നിവ കാരണം സ്വർണ്ണത്തിന്റെ നിരക്ക് ഓരോ ദിവസവും മാറിമറിയുന്നു.

      Also Read- Petrol Diesel Price| ഇന്ധന വില മാറ്റമില്ലാതെ മൂന്നാഴ്ച; ഇന്നത്തെ നിരക്കുകൾ അറിയാം

      അതേസമയം, വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,920
      നവംബർ 17- Rs. 36,720
      നവംബർ 18- Rs. 36,800
      നവംബർ 19- Rs. 36,800
      നവംബർ 20- Rs. 36,600
      നവംബർ 21- Rs. 36,600
      നവംബർ 22- Rs. 36,600
      നവംബർ 23- Rs. 36,040
      നവംബർ 24- Rs. 35,760

      Also Read- Fuel Price| ഇന്ധനവില വീണ്ടും കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ 

      നാണ്യ പെരുപ്പ ഭീഷണി കൂടുതൽ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യാന്തര വിപണിയിൽ 1870 ഡോളർ പരിസരത്തു നിൽക്കുന്ന സ്വർണവില മാസങ്ങൾക്കൊണ്ട് 3000 ഡോളർ കടക്കാനുള്ള സാധ്യതകളുണ്ടെന്നാണ് പ്രവചനം. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കേരളത്തിലെ വിപണികളിലും പ്രതിഫലിക്കും. രാജ്യാന്തര വിപണിയിലെ നിരക്കും രൂപയുടെ മൂല്യവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ ദിവസവും വില നിശ്ചയിക്കുന്നത്.
      Published by:Rajesh V
      First published:
      )}