• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Gold Price Today | വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ

Kerala Gold Price Today | വീണ്ടും കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ

ഇന്നലെയും ഇന്നുമായി സ്വർണവില പവന് 640 രൂപ വർദ്ധിച്ച് വീണ്ടും 45000ന് അരികിൽ എത്തിയിരിക്കുകയാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കൊച്ചി: സ്വർണവില വർദ്ധിക്കുന്ന ട്രെൻഡ് വീണ്ടും തുടരുന്നു. കഴിഞ്ഞ ദിവസം പവന് 240 രൂപയാണ് വർദ്ധിച്ചതെങ്കിൽ ഇന്ന് ഒറ്റയടിക്ക് 400 രൂപ കൂടി. രണ്ടുദിവസത്തിനിടെ സ്വർണവില പവന് 640 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 4460 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർദ്ധിച്ച് 5620 രൂപയായി.

    ഏപ്രിൽ അഞ്ചിന് രേഖപ്പെടുത്തിയ 45000 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. എക്കാലത്തെയും ഉയർന്ന നിരക്ക് കൂടിയായിരുന്നു. ഏപ്രിൽ മൂന്നിന് 43760 രൂപയായിരുന്നത് രണ്ടുദിവസംകൊണ്ട് ഒറ്റയടിക്ക് 1240 രൂപ പവന് വർദ്ധിക്കുകയായിരുന്നു.

    ഏപ്രിൽ അഞ്ചിനുശേഷം സ്വർണവില കുറഞ്ഞുവരികയായിരുന്നു. ഏപ്രിൽ 10ന് 44320 രൂപ വരെ സ്വർണവില എത്തി. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില പവന് 640 രൂപ വർദ്ധിച്ച് വീണ്ടും 45000ന് അരികിൽ എത്തിയിരിക്കുകയാണ്.

    Also read- ബാങ്ക് എഫ്ഡിക്ക് തുല്യമായ പലിശ നിരക്കുമായി പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍; തുടർച്ചയായി മൂന്ന് തവണ പലിശ വർധനവ്

    ഏപ്രിൽ മാസത്തെ സ്വർണവില (പവന്) പട്ടിക

    ഏപ്രിൽ 1: 44,000
    ഏപ്രിൽ 2: 44,000
    ഏപ്രിൽ 3: 43,760
    ഏപ്രിൽ 4: 44,240
    ഏപ്രിൽ 5: 45,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 6: 44,720
    ഏപ്രിൽ 7: 44,640
    ഏപ്രിൽ 8: 44,640
    ഏപ്രിൽ 9: 44,640
    ഏപ്രിൽ 10: 44,320
    ഏപ്രിൽ 11: 44,560
    ഏപ്രിൽ 12: 44,960

    Published by:Anuraj GR
    First published: