• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കുകൾ

Gold price | സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കുകൾ

രണ്ട് ദിവസത്തെ ഇടവേളയ്‌ക്കു ശേഷം സ്വർണ്ണവിലയിൽ കുതിച്ചുചാട്ടം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    രണ്ട് ദിവസത്തെ ഇടവേളയ്‌ക്കു ശേഷം സ്വർണ്ണവിലയിൽ (gold price) കുതിച്ചുചാട്ടം. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് (one sovereign gold) 37,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 36,640 രൂപയായിരുന്നു നിരക്ക്. ഫെബ്രുവരി മാസത്തിൽ സ്വർണ്ണവില കുത്തനെ ഉയരുന്ന ട്രെൻഡാണ് കണ്ടുവരുന്നത്.

    ഫെബ്രുവരി 12 ന് 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്ത്യയിലെ വ്യാപാര വില 49,970 രൂപയാണ്. ഇന്നലത്തെ വിൽപ്പന വിലയായ 62,700 രൂപയിൽ നിന്ന് 100 രൂപ കുറഞ്ഞതിനെ തുടർന്ന് ഒരു കിലോ വെള്ളി 62,600 രൂപയിലാണ് വിൽക്കുന്നത്.

    എക്സൈസ് തീരുവ, നിർമ്മാണ ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില നിരവധി നഗരങ്ങളിൽ ദിവസേന വ്യത്യാസപ്പെടുന്നു. ചില ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള നിലവിലെ സ്വർണ്ണവില ചുവടെ:

    ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 45,800 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പറയുന്നു. ചെന്നൈയിൽ ആവശ്യക്കാർ ഏറെയുള്ള ലോഹം 10 ഗ്രാമിന് 46,040 രൂപയാണ് വില.

    ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,970 രൂപയാണ്. ചെന്നൈയിൽ 24 കാരറ്റ് പ്യൂരിറ്റിയുള്ള സ്വർണ്ണത്തിന് 50,230 രൂപയാണ് നിരക്ക്.

    ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, മംഗലാപുരം, വിശാഖപട്ടണം, മൈസൂർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 45,800 രൂപയ്ക്കാണ് വിൽക്കുന്നത്. മേൽപ്പറഞ്ഞ നഗരങ്ങളിൽ 24 കാരറ്റ് സംശുദ്ധിയുള്ള സ്വർണ്ണം 10 ഗ്രാമിന് 49,970 രൂപയാണ് വില. ഭുവനേശ്വർ ഒഴികെ, 24 കാരറ്റ് സ്വർണം 50,170 രൂപയിലാണ് വിൽക്കുന്നത്.

    അതേസമയം, പൂനെ, വഡോദര, അഹമ്മദാബാദ്, പട്‌ന, നാഗ്പൂർ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 45,760 രൂപയ്ക്കാണ് ലഭിക്കുന്നത്. മേൽപ്പറഞ്ഞ നഗരങ്ങളിൽ അതേ അളവിലുള്ള 24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണത്തിന്റെ മൂല്യം 49,900 രൂപയാണ്.

    ചണ്ഡീഗഡിലും ജയ്പൂരിലും 10 ഗ്രാം 22 കാരറ്റ് സ്വർണം യഥാക്രമം 46,400 രൂപയ്ക്കും 45,750 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 24 കാരറ്റ് പ്യൂരിറ്റിയുടെ 10 ഗ്രാമിന് യഥാക്രമം 49,400 രൂപയും 49,320 രൂപയുമാണ് വില.

    മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ (എംസിഎക്‌സ്) പുതുക്കിയ പട്ടിക പ്രകാരം 2022 ഏപ്രിൽ 5-ന് മെച്വർ ആവുന്ന സ്വർണ്ണ ഫ്യൂച്ചറുകൾ 0.30 ശതമാനം വർധിച്ച് 49,102 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ 0.39 ശതമാനം ഇടിഞ്ഞ് 63,020 രൂപയിലെത്തി. അവ 2022 മാർച്ച് 4-ന് മെച്വർ ആവുന്നവയാണ്.

    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 3- 360804

    ഫെബ്രുവരി 4- 360805

    ഫെബ്രുവരി 5- 360806

    ഫെബ്രുവരി 6- 360807

    ഫെബ്രുവരി 7- 361608

    ഫെബ്രുവരി 8- 363209

    ഫെബ്രുവരി 9- 3644010

    ഫെബ്രുവരി 10- 3664011

    ഫെബ്രുവരി 11- 3664012

    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Summary: Gold price in Kerala touched the highest mark in the month of February. One sovereign is priced at Rs. 37,440
    Published by:Meera Manu
    First published: