നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണ്ണവില ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കറിയാം

  Gold price | സ്വർണ്ണവില ഒക്ടോബർ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കറിയാം

  സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഏറ്റവും താഴ്ന്ന നിരക്കിൽ ആരംഭിച്ച സ്വർണ്ണവില, ഒക്ടോബർ ഏഴിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി. ഇന്ന് പവന് 160 രൂപ ഉയർന്ന് 35,040 രൂപയാണ് ഒരു പവന്റെ വില. സ്വർണ്ണം ഗ്രാമിന് 40 രൂപ കൂടി 4380 രൂപയായിട്ടുണ്ട്.

   അതേസമയം ദേശീയ നിലയിൽ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ശക്തമായ ഡോളർ ആഗോള വിലയിൽ സമ്മർദ്ദം ചെലുത്തിയതിനാൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിലെ സ്വർണ്ണ വില രണ്ടാം തവണയും കുറഞ്ഞു. ഈ മാസം ഇതുവരെയുള്ള സ്വർണ്ണവിലയുടെ പട്ടിക ചുവടെ:

   ഒക്ടോബർ 1: 34,720

   ഒക്ടോബർ 2: 34800

   ഒക്ടോബർ 3: 34800

   ഒക്ടോബർ 4: 34800

   ഒക്ടോബർ 5: 35000

   ഒക്ടോബർ 6:   34880

   ഒക്ടോബർ 7: 35,040

   Also read: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്ക് 8 ഇരട്ടിയായി വർധിപ്പിച്ചു

   ന്യൂഡൽഹി: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന. ഇതു സംബന്ധിച്ച വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. വാഹനം പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല. ബസുകൾക്ക് നിലവിലുള്ള രജിസ്ട്രേഷൻ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകൾക്ക് എട്ടിരട്ടിയോളവും റീ രജിസ്ട്രേഷൻ ഫീസിൽ വർധനയുണ്ടാകും. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും.

   ഇതുവരെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ്. രജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ മോട്ടർ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 500 രൂപയും പിഴയുണ്ടാകും. പുതിയ ആർസി സ്മാർട് കാർഡ് രൂപത്തിലാക്കണമെങ്കിൽ 200 രൂപ ഫീസും നൽകണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും. ഇതു സംബന്ധിച്ച് മാർച്ചിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പൊതുജനാഭിപ്രായപ്രകാരമുള്ള ഭേദഗതികൾ കൂടി വരുത്തിയാണ് പുതിയ വിജ്ഞാപനം.

   Summary: Gold price in Kerala touches the highest rate in the month of October whereas rate in the national has come down 
   Published by:user_57
   First published:
   )}