• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4675 രൂപയും പവന് 37,400 രൂപയുമാണ് ഇന്നത്തെ നിരക്ക്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 4675 രൂപയും പവന് 37,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷം സ്വർണവിലയിൽ വ്യാഴാഴ്ച വർധിച്ചിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കൂടിയത്. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും സ്വർണത്തിന് കുറഞ്ഞിരുന്നു. പവന് 37,320 രൂപയും ഗ്രാമിന് 4665 രൂപയുമായിരുന്നു അന്നേദിവസത്തെ വില. ഒക്ടോബർ 11 ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബർ 6 ന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്ന സ്വർണവില ഒക്ടോബർ 9 വരെ അതേ നിലയിൽ തുടർന്നു.

അതേസമയം, വെള്ളിയാഴ്ച ദേശീയതലത്തിൽ സ്വർണവില ഉയർന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്നലത്തെ 4,665 രൂപയിൽ നിന്ന് 4,675 രൂപയിലും ഒരു ഗ്രാമിന്റെ 24 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 5,089 രൂപയിൽ നിന്ന് 5,100 രൂപയിലുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്കുകൾ അറിയാം( 22 കാരറ്റ്, 24 കാരറ്റ്) 

ചെന്നൈ ₹47,600/  ₹51,930
മുംബൈ ₹46,750/  ₹51,000
ഡൽഹി ₹46,900/  ₹51,150
കൊൽക്കത്ത ₹46,750/  ₹51,000
ബെംഗളൂരു  ₹46,800 / ₹51,050
ഹൈദരാബാദ് ₹47,150/ ₹51,000
നാസിക്ക് ₹46,780/ ₹51,030
പൂനെ ₹46,780/ ₹51,030
വഡോദര ₹46,780/ ₹51,030
അഹമ്മദാബാദ് ₹47,800/ ₹51,050
ലക്‌നൗ ₹47,900/  ₹51,150
ചണ്ഡീഗഡ് ₹47,900/ ₹51,150
സൂറത്ത് ₹47,800/  ₹51,050
വിശാഖപട്ടണം ₹46,750/  ₹51,000
ഭുവനേശ്വർ ₹46,750/  ₹51,000
മൈസൂർ ₹46,800/ ₹51,050

ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

ഒക്ടോബർ 1- 37,200 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞ)
ഒക്ടോബർ 2- 37,200 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞ)
ഒക്ടോബർ 3- 37480 രൂപ
ഒക്ടോബർ 4- 37880 രൂപ
ഒക്ടോബർ 5- 38200 രൂപ
ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 10- 38,080 രൂപ
ഒക്ടോബർ 11-37,520 രൂപ
ഒക്ടോബർ 12- 37,320 രൂപ
ഒക്ടോബർ 13- 37,400 രൂപ

Also Read- Karunya Plus KN 441 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Rajesh V
First published: