• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold price Today | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ഈ മാസം ഒന്‍പതിന് രാവിലെ സ്വർണവില പവന് ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു.

  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold Price in Kerala) മാറ്റമില്ല. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,960 രൂപയും ഒരു ഗ്രാമിന്റെ വില 4745 രൂപയുമായി. ഈ മാസം ഒന്‍പതിന് രാവിലെ വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീട് സ്വർണവില ഗണ്യമായി കുറയുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച്‌ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. യുദ്ധ സാഹചര്യങ്ങളിൽ അയവു വരുന്നതും, ബോണ്ട് മുന്നേറ്റവും, ഓഹരി വിപണിയിലെ ഉണർവും സ്വർണത്തിന്റെ വീഴ്ചക്ക് കാരണമാണ്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

    അതേസമയം ഇന്ന് രാജ്യത്ത് 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 51,560 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 47,250 രൂപയുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 രൂപയാണ് വർധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,370 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,922 രൂപയുമാണ്.

    Also Read- Fuel Price| എണ്ണ വില എപ്പോ കൂടും? വില കൂടുമെന്ന പേടിയില്‍ ജനം ഫുൾടാങ്കടിച്ചു; സർക്കാർ കോളടിച്ചു

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 51,760 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,450 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 51,760 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,450 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,760 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,450 രൂപയുമാണ്.

    എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം പ്രധാന നഗരങ്ങളിൽ സ്വർണത്തിന്റെ വിലയിൽ ദിനംപ്രതി വ്യത്യാസം വരുന്നു.

    ഈ മാസത്തെ സ്വർണ വിലവിവര പട്ടിക ചുവടെ (പവന്)

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960

    അതേസമയം, വില കുറഞ്ഞാലും കൂടിയാലും സുരക്ഷിത നിക്ഷേപമായാണ് ഈ മഞ്ഞലോഹത്തെ കാണുന്നത്. 2008 ൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയോട് അടുത്ത് നിൽക്കുകയാണ്.
    Published by:Rajesh V
    First published: