നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | രാജ്യത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold price | രാജ്യത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

  കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

  Gold

  Gold

  • Share this:
   രാജ്യത്ത് ഡിസംബർ 3ന് സ്വർണ്ണവില (Gold Price) കുറഞ്ഞു. ഇന്നലത്തെ വ്യാപാര മൂല്യമായ 47,580 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസംബർ 3ന് 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,080 രൂപയാണ് ഇന്ന്. ഇത് 500 രൂപയുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഒരു കിലോ വെള്ളിയുടെ ഇന്നലത്തെ മൂല്യം 60,700 രൂപയിൽ നിന്ന് 500 രൂപ ഉയർന്ന് 61,200 രൂപയായി.

   പ്രധാന ഇന്ത്യൻ നഗരങ്ങളിലെ ഇന്നത്തെ സ്വർണ്ണ വില ചുവടെ:

   ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 46,250 രൂപയും സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ അതേ അളവിലുള്ള 22 കാരറ്റ് സ്വർണ്ണത്തിന് 46,080 രൂപയുമാണ് വില. അതേസമയം, കൊൽക്കത്തയിലും ചെന്നൈയിലും സ്വർണ്ണം യഥാക്രമം 46,400 രൂപയ്ക്കും 44,170 രൂപയ്ക്കുമാണ് വിൽക്കുന്നത്.

   ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ മൂല്യം 10 ​​ഗ്രാമിന് 47,080 രൂപയാണ്. അതുപോലെ രാജ്യതലസ്ഥാനത്ത് 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 50,450 രൂപയാണ് വില. കൊൽക്കത്തയിൽ 49,100 രൂപയ്ക്കും ചെന്നൈയിൽ അതേ അളവിലുള്ള 24 കാരറ്റ് സ്വർണം 48,190 രൂപയ്ക്കുമാണ് ഇന്ന് വിൽക്കുന്നത്.

   ഹൈദരാബാദ്, പൂനെ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിൽ, 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ മൂല്യം യഥാക്രമം 44,100 രൂപയും 45,320 രൂപയുമാണ്. കൂടാതെ, രണ്ട് നഗരങ്ങളിലെയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വിൽപ്പന വില 48,110 രൂപയും 48,570 രൂപയുമാണ്.

   കേരളത്തിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ​വില 44,100 രൂപയും അതേ അളവിലെ 24 കാരറ്റ് സ്വർണ്ണത്തിന് 48,110 രൂപയുമാണ്. എന്നിരുന്നാലും, അഹമ്മദാബാദിലും നാസിക്കിലും, പുതുക്കിയ വില പ്രകാരം 10 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 45,380 രൂപയിലും 45,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, 24 കാരറ്റ് സ്വർണ്ണത്തിന്, ഇന്ന് രണ്ട് നഗരങ്ങളിൽ നിന്ന് 48,800 രൂപയ്ക്കും 48,570 രൂപയ്ക്കും വാങ്ങാം.

   മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന്റെ (എംസിഎക്‌സ്) കണക്കുകൾ പ്രകാരം സ്വർണ്ണ ഫ്യൂച്ചറുകൾ 0.51 ശതമാനം ഉയർന്ന് 47,642.00 രൂപയായി. അതേസമയം, വെള്ളിയുടെ ഫ്യൂച്ചർ മൂല്യം 0.11 ശതമാനം ഉയർന്ന് 61.190.00 രൂപയായിട്ടുണ്ട്.

   Summary: The value of 10 grams of 24-carat gold today, 3 December, was Rs 47,080 marking a loss of Rs 500 when compared to yesterday’s trading value that was Rs 47,580. Meanwhile, one kilo of silver has settled at Rs 61,200 after observing a rise of Rs 500 as compared to yesterday's value which stood at Rs 60, 700
   Published by:user_57
   First published:
   )}