• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ഇടവേളയ്ക്ക് ശേഷം സ്വർണവില മുകളിലോട്ട്; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| ഇടവേളയ്ക്ക് ശേഷം സ്വർണവില മുകളിലോട്ട്; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായി

Gold

Gold

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവിളേക്ക് ശേഷം സ്വർണവില (Gold Price in Kerala) വർധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായി. സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ബുധനാഴ്ച രണ്ടു തവണയായി 480 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നിരുന്നു. ഓഗസ്റ്റ് ഒമ്പതിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തി. ഒരു പവൻ സ്വർണത്തിന് 38360 രൂപയായിരുന്നു ഓഗസ്റ്റ് ഒമ്പതിന്. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 320 രൂപയുടെ വർധനവാണ് ഉണ്ടായത്.

    ദേശീയതലത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,650 രൂപയാണ്. ഒരു കിലോഗ്രാം വെള്ളി 200 രൂപ വർധിച്ചതിനെ തുടർന്ന് 58,900 രൂപയ്ക്കാണ് വാങ്ങുന്നത്. സംസ്ഥാന നികുതി, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണംമഞ്ഞലോഹത്തിന്റെ നിരക്ക് ദിനംപ്രതി മാറുന്നു. ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം കൊൽക്കത്തയിലും മുംബൈയിലും 10 ഗ്രാം 22 കാരറ്റ് സ്വർണം 47,350 രൂപയ്ക്കാണ് വിൽക്കുന്നത്. ചെന്നൈയിൽ 48,850 രൂപയും ന്യൂഡൽഹിയിൽ 47,550 രൂപയുമാണ്.

    Also Read- Eighth Pay Commission | എട്ടാം ശമ്പള കമ്മീഷൻ ഈ വർഷം രൂപീകരിക്കില്ലെന്ന് കേന്ദ്രം; ശുപാർശകൾ 2026 മുതൽ പരി​ഗണിക്കും

    24 കാരറ്റ് സ്വർണത്തിന്റെ വില പരിശോധിച്ചാൽ, കൊൽക്കത്തയിലും മുംബൈയിലും 10 ഗ്രാം 51,650 രൂപയ്ക്കാണ് വാങ്ങുന്നത്. അതേ അളവിലുള്ള 24 കാരറ്റ് സ്വർണത്തിന് ചെന്നൈയിൽ 53,290 രൂപയും ന്യൂഡൽഹിയിൽ 51,870 രൂപയുമാണ്. വഡോദരയിലും ലഖ്‌നൗവിലും 10 ഗ്രാം 22 കാരറ്റ് സ്വർണം യഥാക്രമം 47,380 രൂപയ്ക്കും 47,550 രൂപയ്ക്കുമാണ് വിൽക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് വഡോദരയിൽ 51,690 രൂപയും ലഖ്‌നൗവിൽ 51,870 രൂപയുമാണ്.

    സംസ്ഥാനത്തെ ഈ മാസത്തെ സ്വർണവില (പവന്)

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 11- 38,200 രൂപ

    Also Read - പെട്രോൾ ഡീസൽ വില പരിഷ്ക്കരണം മരവിപ്പിച്ചത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയെന്ന് വിദഗ്ദ്ധർ; ഇന്നത്തെ നിരക്കുകൾ അറിയാം

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: