തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് വീണ്ടും കൂടി. പവന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 42,320 രൂപ. ഗ്രാമിന് 15 രൂപ കൂടി 5290 രൂപയായി. 5,275 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാമിന് വില.
ഫെബ്രുവരി മാസത്തിൽ സ്വർണവില സർവകാല റെക്കോർഡും ഭേദിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് ഒരു പവന് 42,880 എന്ന നിലയിലായിരുന്നു വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കും ഇതാണ്. ഫെബ്രുവരി 4,5 തീയ്യതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില എത്തിയത്. 41,920 രൂപയായിരുന്നു പവന് വില.
Also Read- എന്താണ് മോണിറ്ററി പോളിസി? റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും തമ്മിലുള്ള വ്യത്യാസമെന്ത്?
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 5: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.