തിരുവനന്തപുരം: മാറി മറിഞ്ഞ് സംസ്ഥാനത്തെ സ്വർണവില Gold Price). ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് ഇന്നത്തെ വില 38,040 രൂപയും ഗ്രാമിന് 4755 രൂപയുമാണ്.
വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച്ച പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമായിരുന്നു വില.
Also Read-
നെറ്റ്ഫ്ലിക്സിൽ രണ്ടാം റൗണ്ട് പിരിച്ചു വിടൽ; 300 ജീവനക്കാരെ കൂടി വെട്ടിക്കുറച്ച് കമ്പനി
ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക (പവന്) ചുവടെ:
ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂൺ 2 - 38,080 രൂപ
ജൂൺ 3 - 38,480 രൂപ
ജൂൺ 4 - 38,200 രൂപ
ജൂൺ 5 - 38,200 രൂപ
ജൂൺ 6 - 38,280 രൂപ
ജൂൺ 7 - 38,080 രൂപ
ജൂൺ 8 - 38,160 രൂപ
ജൂൺ 9 - 38,360 രൂപ
ജൂൺ 10 - 38,200 രൂപ
ജൂൺ 11 - 38,680 രൂപ
ജൂൺ 12 - 38,680 രൂപ
ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ജൂണ്‍ 14- 37,920 രൂപ
ജൂൺ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂൺ 16- 38,040 രൂപ
ജൂൺ 17- 38,200 രൂപ
ജൂൺ 18- 38,120 രൂപ
ജൂൺ 19- 38,120 രൂപ
ജൂൺ 20- 38,200 രൂപ
ജൂൺ 21- 38,120 രൂപ
ജൂൺ 22- 37,960 രൂപ
ജൂൺ 23- 38120 രൂപ
ജൂൺ 24- 37,960 രൂപ
ജൂൺ 25- 38,040 രൂപ
ജൂൺ 20 ന് സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്നു സ്വർണവില. ജൂൺ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചായിരുന്നു ഈ വിലയിൽ എത്തിയത്. 15നായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു അന്നത്തെ വില. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളിൽ സ്വർണവില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.