തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. പവന് വില നാല്പതിനായിരത്തിന് അടുത്തെത്തി. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാമിന് 4995 രൂപയും പവന് 39,960 രൂപയുമാണ് ഇന്ന്.
ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. സ്വർണവില ഡിസംബർ 14ന് 40,240 രൂപയിലെത്തിയിരുന്നു. പിന്നെയുള്ള ദിവസങ്ങൾ ആശ്വാസകരമായി 40,000ത്തിൽ താഴെ വിലയെത്തിയിരുന്നു. ഇതിനു ശേഷം വിലയിടിഞ്ഞതും ഡിസംബർ 21, 22 ദിവസങ്ങളിൽ വീണ്ടും 40,000 കടന്നു. ഡിസംബർ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.
Also Read- ട്വിറ്റർ പുതിയ ‘ബ്ലൂ ഫോര്‍ ബിസിനസ്’ സേവനം ആരംഭിച്ചു; നിലവിൽ തിരഞ്ഞെടുക്കപ്പെട്ട ബിസിനസുകൾക്ക് മാത്രം
അതേസമയം ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 54,370 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,800 രൂപയുമാണ്. 24 കാരറ്റിനും 22 കാരറ്റിനും 330 രൂപയുടെ ഇടിവുണ്ടായി.
ഇന്ത്യയിലെ പലപ്രധാന നഗരങ്ങളിലും സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തി.
ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 54,380 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,850 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും 24 കാരറ്റിന് (10 ഗ്രാം) 54,220 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,700 രൂപയുമാണ് വില.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 15- 39,920
ഡിസംബർ 16- 39,760
ഡിസംബർ 17- 39,960
ഡിസംബർ 18- 39,960
ഡിസംബർ 19- 39,680
ഡിസംബർ 20- 39,680
ഡിസംബർ 21- 40,080
ഡിസംബർ 22- 40,200
ഡിസംബർ 23- 39760
ഡിസംബർ 24- 39,880
ഡിസംബർ 25- 39,880
ഡിസംബർ 26- 39,960
Also Read- ZED സർട്ടിഫിക്കേഷൻ സ്കീം: ഇന്ത്യയുടെ MSME ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ പുതിയ മാർഗം
സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.