• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് സ്വർണവില ഇന്നും വർ‌ധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price | സംസ്ഥാനത്ത് സ്വർണവില ഇന്നും വർ‌ധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയർന്നത് 640 രൂപയാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. ഇന്നലെയും 320 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് ആകെ ഉയർന്നത് 640 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില

    ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ഇന്നലെയും 40 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4815 രൂപയാണ്. രു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ വർദ്ധിച്ചു. ഇന്നലെയും 35 രൂപ വർദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,985 രൂപയാണ്.

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

    Also Read-Digital Lending | മൊബൈൽ വഴി കിട്ടുന്ന വായ്പ: ആർബിഐയുടെ പറയുന്ന പുതിയ മാനദണ്ഡങ്ങൾ എന്തെല്ലാം?

    സംസ്ഥാനത്തെ ഈ മാസത്തെ സ്വർണവില (പവന്)
    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ്13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    Published by:Jayesh Krishnan
    First published: