• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price |സ്വർണവില ഇന്നും കൂടി; വർധനവ് തുടർച്ചയായ മൂന്നാം ദിവസം

Gold price |സ്വർണവില ഇന്നും കൂടി; വർധനവ് തുടർച്ചയായ മൂന്നാം ദിവസം

ഇന്നലെ ഒരു പവന് 37,600 രൂപയായിരുന്നു വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണത്തിന് വില കൂടുന്നത്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37,680 രൂപയും ഗ്രാമിന് 4710 രൂപയുമാണ് വില.

    ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 37,600 രൂപയായിരുന്നു സംസ്ഥാനത്ത് വില. ഒക്ടോബർ 25 ന് 37480 രൂപയുമായിരുന്നു വില. ഒക്ടോബർ 24 ന് 37,480 രൂപയായിരുന്ന പവന് വില അടുത്ത ദിവസം കൂടുകയായിരുന്നു.

    ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.
    Also Read- നയൻതാരയും വിഘ്നേഷും നിയമം ലംഘിച്ചിട്ടില്ല; വാടകഗർഭപാത്ര വിവാദത്തിന് ഉത്തരവാദി ആശുപത്രി

    സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

    • ഒക്ടോബർ 1- 37,200 രൂപ

    • ഒക്ടോബർ 2- 37,200 രൂപ

    • ഒക്ടോബർ 3- 37480 രൂപ

    • ഒക്ടോബർ 4- 37880 രൂപ

    • ഒക്ടോബർ 5- 38200 രൂപ

    • ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    • ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    • ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    • ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)

    • ഒക്ടോബർ 10- 38,080 രൂപ

    • ഒക്ടോബർ 11-37,520 രൂപ

    • ഒക്ടോബർ 12- 37,320 രൂപ

    • ഒക്ടോബർ 13- 37,400 രൂപ

    • ഒക്ടോബർ 14- 37,400 രൂപ

    • ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്)

    • ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160

    • ഒക്ടോബർ 16- 37,160 രൂപ

    • ഒക്ടോബർ 17- 37,160 രൂപ

    • ഒക്ടോബർ 18- 37,160 രൂപ

    • ഒക്ടോബർ 19- 37,240 രൂപ

    • ഒക്ടോബർ 20- 37,080 രൂപ

    • ഒക്ടോബർ 21- 37,000 രൂപ

    • ഒക്ടോബർ 22- 37,600 രൂപ

    • ഒക്ടോബർ 23- 37,600 രൂപ

    • ഒക്ടോബർ 24- 37,600 രൂപ

    • ഒക്ടോബർ 25- 37,480 രൂപ

    • ഒക്ടോബർ 26- 37,600 രൂപ

    • ഒക്ടോബർ 27- 37,680 രൂപ

    Published by:Naseeba TC
    First published: