• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | താഴ്ചയ്ക്ക് ശേഷം ഒരു ഉയര്‍ച്ച; സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

Gold Price | താഴ്ചയ്ക്ക് ശേഷം ഒരു ഉയര്‍ച്ച; സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഇന്നലെ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്.

  • Share this:
    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഇന്നലെ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,795 രൂപയാണ്. 320 രൂപയാണ് പവന് ഇന്നലെ കുറഞ്ഞിരുന്നത്.

    സ്വര്‍ണ്ണവില പവന് 40,000 രൂപയിലധികം ഉയര്‍ന്ന പ്രവണതയാണ് മാര്‍ച്ച് മാസം ഉണ്ടായത്. മാര്‍ച്ച് 9ന് 40,560 രൂപയായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. പാചകവാതകവിലയും ഇന്ധനവിലയും വര്‍ധിച്ചതിനു പിന്നാലെയായിരുന്നു ഇന്നലെ സ്വര്‍ണവിലയും കൂടിയത്.

    ഈ മാസത്തെ സ്വർണ വിലവിവര പട്ടിക ചുവടെ (പവന്)

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960
    മാർച്ച് 19: 37,840
    മാർച്ച് 20: 37,840
    മാർച്ച് 21: 37,920
    മാർച്ച് 22: 38,200
    മാർച്ച് 23: 37,880
    മാർച്ച് 24: 38,360

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു.
    Published by:Jayesh Krishnan
    First published: