തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 160 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപയും കൂടി. ഒരു പവന് ഇന്നത്തെ വില 39,600 രൂപയും ഗ്രാമിന് 4950 രൂപയുമാണ്. ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു. 39,440 രൂപയായിരുന്നു പവന് ഇന്നലത്തെ വില.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
Also Read- ഗൂഗിൾ പേയിൽ പണം മാറി അയച്ചാൽ എന്തു ചെയ്യും? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.