നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില ഇന്ന് വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today| സ്വർണവില ഇന്ന് വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

  രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ (MCX) ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,294 രൂപ നിലവാരത്തിലാണ്.

  gold price today

  gold price today

  • Share this:
   കൊച്ചി: സംസ്ഥാനത്ത് (Kerala) സ്വർണവില (Gold Price) ഇന്ന് വർധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന്  വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില (Spot Gold Price) ട്രോയ് ഔൺസിന് 1767.90 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ (MCX) ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,294 രൂപ നിലവാരത്തിലാണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്.

   ഒക്ടോബര്‍ മാസത്തിൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 34,720 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം 15നും. ഒരു പവൻ സ്വർണത്തിന് 35,840 രൂപയാണ് 15ന് രേഖപ്പെടുത്തിയത്.

   വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.

   ഒക്ടോബർ മാസത്തെ പ്രതിദിന സ്വർണവില (പവന്)

   ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

   ഒക്ടോബർ 2- 34800

   ഒക്ടോബർ 3- 34800

   ഒക്ടോബർ 4- 34800

   ഒക്ടോബർ 5- 35000

   ഒക്ടോബർ 6- 34880

   ഒക്ടോബർ 7- 35040

   ഒക്ടോബർ 8- 35120

   ഒക്ടോബർ 9- 35120

   ഒക്ടോബർ 10- 35120

   ഒക്ടോബർ 11- 35120

   ഒക്ടോബർ 12- 35320

   ഒക്ടോബർ 13- 35320

   ഒക്ടോബർ 14- 35760

   ഒക്ടോബർ 15- 35,840 (ഏറ്റവും കൂടിയ നിരക്ക്)

   ഒക്ടോബർ 16- 35360

   ഒക്ടോബർ 17- 35360

   ഒക്ടോബർ 18- 35,440

   എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തെ കാലയളവ് പരിശോധിച്ചാൽ മഞ്ഞലോഹത്തിന്റെ നിറം മങ്ങുന്നതായാണ് കാണുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി കുറഞ്ഞു.  പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

   അതേസമയം, രാജ്യത്തുടനീളം തിങ്കളാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ പെട്രോളിന് 105.84 രൂപയും ഡീസലിന് 94.57 രൂപയുമാണ്. കഴിഞ്ഞ ദിവസത്തെ വർധനയോടു കൂടി മുംബൈ, ഹൈദരാബാദ് നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 110 രൂപ കടന്നിരുന്നു. മുംബൈയിൽ പെട്രോൾ ലിറ്ററിന് 111.77 രൂപയ്ക്കും ഡീസൽ ഒരു ലിറ്റർ 102.52 രൂപയ്ക്കും വാങ്ങാം.

   ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 103.01 രൂപയാണ് വില. തിങ്കളാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില ലിറ്ററിന് 98.92 രൂപയായിരുന്നു. കൊൽക്കത്തയിൽ പെട്രോളിന് 106.43 രൂപയും ഡീസലിന് 97.68 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 114.45 രൂപയും ഡീസലിന് ലിറ്ററിന് 103.78 രൂപയുമാണ്.

   ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങളിലും നഗരങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കും.
   Published by:Rajesh V
   First published:
   )}