• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

Gold Price | സ്വർണവില കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർദ്ധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 39800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 4975 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. 200 രൂപ കൂടി വർദ്ധിച്ചാൽ പവന് 40000 രൂപ എന്ന നിലയിലേക്ക് സ്വർണവില മാറും. സ്വർണവിലയിൽ കഴിഞ്ഞ ദിവസം മാറ്റമില്ലായിരുന്നു.

    ബുധനാഴ്ച 160 രൂപ വർദ്ധിച്ച സ്വർണവില 39600 എന്ന നിരക്കിൽ എത്തുകയായിരുന്നു. ചൊവ്വാഴ്ച സ്വർണവില 240 രൂപ കുറഞ്ഞ് 39,440 രൂപയായിരുന്നു. തിങ്കളാഴ്ച ഈ മാസത്തെ അതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. 39,680 രൂപയായിരുന്നു തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വില.

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

    Also Read- റിസർവ് ബാങ്കിന്റെ ഏഴ് സുപ്രധാന തീരുമാനങ്ങൾ; യുപിഐ മാറ്റം മുതൽ വായ്പാ പലിശ നിരക്ക് വർദ്ധന വരെ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Anuraj GR
    First published: