• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 320 രൂപ കൂടി

Gold Price Today| സ്വർണവിലയിൽ ഇന്നും വർധനവ്; പവന് 320 രൂപ കൂടി

ഒരു പവന് ഇന്നത്തെ വില 38,400 രൂപയും ഗ്രാമിന് 4800 രൂപയുമാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് ഇന്നത്തെ വില 38,400 രൂപയും ഗ്രാമിന് 4800 രൂപയുമാണ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ രാവിലെ പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമായിരുന്നു വർധിച്ചത്. പവന് 38,280 രൂപയും ഗ്രാമിന് 4785 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ശേഷം പവന് 200 രൂപ കുറഞ്ഞ് 38080 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 4760 രൂപയുമായിരുന്നു.

    ജൂൺ 30ന് ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 4665 രൂപയും പവന് 37,320 രൂപയുമായിരുന്നു വില. ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. ബുധനാഴ്ച സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായിരുന്നു.

    Also Read- ജിഎസ്ടിയ്ക്ക് അഞ്ച് വയസ്സ്; ജൂലൈ ഒന്ന് ജിഎസ്ടി ദിനമായത് എങ്ങനെ?

    ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. ഞായറാഴ്ച ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വർണവില. ജൂൺ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരുന്നു.

    ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ജൂൺ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില.

    ജുലൈ മാസത്തെ സ്വർണവില

    ജുലൈ 1- 38280 രൂപ (രാവിലെ)
    ജുലൈ 1- 38080 രൂപ (ഉച്ചയ്ക്ക്)
    Published by:Naseeba TC
    First published: