വാലന്റൈൻസ് ദിനം പ്രമാണിച്ച് സമ്മാനിക്കാൻ സ്വർണം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക. ഇന്നത്തെ സ്വർണവില (Gold price) അൽപ്പം കുറഞ്ഞിട്ടുണ്ട്. വളരെ നേരിയ കുറവാണെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സ്വർണത്തിനു കേരളത്തിൽ വിലയിൽ അൽപ്പം ഇളവുണ്ട് എന്ന കാര്യത്തിൽ ആശ്വസിക്കാം. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 42,080 രൂപയായിരുന്നു നിരക്ക് എങ്കിൽ ഇന്നത് പവന് 42,000 എന്ന നിലയിൽ എത്തിയിട്ടുണ്ട്. ഒരു പവന് 40,000 രൂപയ്ക്കു മുകളിൽ പോയ ശേഷം സ്വർണവില പിന്നെ അതിൽ താഴെ നിലനിന്നിട്ടില്ല. ഇപ്പോഴും ആവശ്യക്കാർ ഏറെയുള്ള കേരളത്തിൽ സ്വർണത്തിന് വില എത്രയായാലും കച്ചവടത്തിന്റെ കാര്യത്തിൽ ദൗർലഭ്യം ഉണ്ടാവാറില്ല.
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 5: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
Summary: Prior to Valentine’s Day, which comes on February 14, 2023, the gold price in Kerala had a slight decline on February 13, 2023. One pavan, also known as a sovereign, costs a staggering Rs 42,000. Eight grams is a pavan. Since the end of 2022, the price of the yellow metal has maintained a steady level above Rs 40,000
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.