ഉപഭോക്താക്കളെ പേടിപ്പിക്കുന്ന തരത്തിലായിരുന്നു മാർച്ച് മാസത്തെ സ്വർണവില (Gold price). കയറിയും ഇറങ്ങിയും ആയിരുന്നു ട്രെൻഡ് എങ്കിലും പല ദിവസങ്ങളിലും സ്വർണവില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. എന്നാൽ മാസം അവസാനിക്കാറാവുമ്പോൾ അൽപ്പം ആശ്വസിക്കാം. മാർച്ച് 30ന് സംസ്ഥാനത്തെ സ്വർണവില മാറ്റമേതുമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ വിലയായ ഒരു പവന് 43,760 രൂപയാണ് ഇന്നത്തെയും നിരക്ക്. പുതിയ സാമ്പത്തിക വർഷം തുടങ്ങാൻ ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പുതിയ നിരക്കുകൾ മാറിമറിയുന്ന കാഴ്ചയാവും അടുത്ത ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യത.
Also read: പിഎഫ് പലിശ നിരക്ക് കൂട്ടി; 2022-23 വർഷത്തെ പലിശ 8.15 ശതമാനം
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280 മാർച്ച് 2: 41,400 മാർച്ച് 3: 41,400 മാർച്ച് 4: 41,480 മാർച്ച് 5: 41,480 മാർച്ച് 6: 41,480 മാർച്ച് 7: 41,320 മാർച്ച് 8: 40,800 മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) മാർച്ച് 10: 41,120 മാർച്ച് 11: 41,720 മാർച്ച് 12: 41,720 മാർച്ച് 13: 41,960 മാർച്ച് 14: 42,520 മാര്‍ച്ച് 15: 42,440 മാർച്ച് 16: 42,840 മാര്‍ച്ച് 17: 43,040 മാര്‍ച്ച് 18: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 19: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 20: 43,840 മാര്‍ച്ച് 21: 44,000 മാര്‍ച്ച് 22: 43,360 മാര്‍ച്ച് 23: 43,840 മാര്‍ച്ച് 24: 44,000 മാര്‍ച്ച് 25: 43,880 മാർച്ച് 26: 43, 880 മാർച്ച് 27: 43,800 മാർച്ച് 28: 43,600 മാർച്ച് 29: 43,760 മാർച്ച് 30: 43,760
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.