നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Kerala | സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Kerala | സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

  ജൂലൈ ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ജൂലൈ രണ്ടിന് ഇത് 240 രൂപ വർദ്ധിച്ച് 35440 രൂപയായിരുന്നു. പിന്നീട് സ്വർണവിലയിൽ മാറ്റമുണ്ടായില്ല.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35440 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിലെ സ്വർണവില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകായണ്. ജൂലൈ ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ജൂലൈ രണ്ടിന് ഇത് 240 രൂപ വർദ്ധിച്ച് 35440 രൂപയായിരുന്നു. പിന്നീട് സ്വർണവിലയിൽ മാറ്റമുണ്ടായില്ല.

   അതേസമയം രാജ്യത്തെ സ്വർണ്ണ വിലയിൽ 10 ഗ്രാമിന് നേരിയ വർധന ഉണ്ടായി. 22 കാരറ്റിന്റെ 10 ഗ്രാമിന് സ്വർണ്ണ വില 46,300 രൂപയായി. 24 കാരറ്റിന്റെ 10 ഗ്രാമിന് ഇന്നത്തെ സ്വർണ്ണ വില 47,300 രൂപയാണ്. വിവിധ നികുതികൾ ഈടാക്കുന്നതിനാൽ സ്വർണ്ണ നിരക്ക് വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

   രാജ്യത്തെ വിവിധ ഭാഗങ്ങളിലെ സ്വർണവില

   ചെന്നൈ- 22 കാരറ്റിന്റെ 10 ഗ്രാമിന് 44,860 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 48,940 രൂപയും

   മുംബൈ- 22 കാരറ്റിന്റെ 10 ഗ്രാമിന് 46,310 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 47,310 രൂപയും

   ന്യൂഡൽഹി- 22 കാരറ്റിന്റെ 10 ഗ്രാമിന് 46,360 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 50,460 രൂപയും

   കൊൽക്കത്ത- 22 കാരറ്റിന്റെ 10 ഗ്രാമിന് 46,910 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 49,610 രൂപയും

   ബംഗളുരു- 22 കാരറ്റിന്റെ 10 ഗ്രാമിന് 44,310 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 48,340 രൂപയും

   ഹൈദരാബാദ്- 22 കാരറ്റിന്റെ 10 ഗ്രാമിന് 44,310 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 48,340 രൂപയും

   പൂനെ- 22 കാരറ്റിന്റെ 10 ഗ്രാമിന് 46,310 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 47,310 രൂപയും

   ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്വർണ വില 22 കാരറ്റിന്റെ 10 ഗ്രാമിന് 46,460 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന് 50,460 രൂപയുമാണ്.

   അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഇടിഞ്ഞു. സ്പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,785.41 ഡോളറായും യുഎസ് സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.1 ശതമാനം ഉയർന്ന് 1,785.20 ഡോളറുമാണ് പുതിയ നിരക്ക്.

   Also Read- ലോകത്ത് ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസികൾ ഏതൊക്കെയെന്നറിയാം

   സംസ്ഥാനത്ത് ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ആ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,960 രൂപയായിരുന്നു വില. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

   ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് ശേഷം ഫെബ്രുവരിയിൽ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നാലെ മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില കൂടി. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണത തുടർന്നു. എന്നാൽ ജൂൺ മാസത്തിൽ വില താഴുന്നതാണ് കാണുന്നത്.
   Published by:Anuraj GR
   First published:
   )}