• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വര്‍ണവില കുത്തനെ താഴേക്ക്; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 720 രൂപ

Gold Price | സ്വര്‍ണവില കുത്തനെ താഴേക്ക്; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 720 രൂപ

യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു

Gold Price Today

Gold Price Today

  • Share this:
    യുക്രെയ്‌നില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ സ്വര്‍ണവില(Gold Price) കുത്തനെ താഴേക്ക്. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടു ദിവസം കൊണ്ട് 720 രൂപയാണ് കുറഞ്ഞത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപയാണ്. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.

    യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നില്‍ സമ്പൂര്‍ണ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവിട്ടതിന് പിന്നാലെ വ്യാഴാഴ്ച യുഎസും യുകെയും മോസ്‌കോയില്‍ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. പുതിയ ഉപരോധം റഷ്യന്‍ ബാങ്കുകളെയും പുടിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളിലെ അംഗങ്ങളെയും സമ്പന്നരായ റഷ്യക്കാരെയും ലക്ഷ്യമിടുന്നു.

    സ്ഥിതിഗതികള്‍ കണക്കിലെടുത്ത്, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് മാറ്റിവെച്ചേക്കാം, ഇത് ലോകമെമ്പാടുമുള്ള പണപ്പെരുപ്പം പുതിയ കുതിച്ചുചാട്ടത്തിന് ഇടയാക്കും, 2022 ല്‍ സ്വര്‍ണ്ണത്തിന്റെ വില 54,000-55,000 രൂപയായും 2023-ല്‍ 60,000-62,000 രൂപയായും ഉയരുമെന്ന നിര്‍മ്മല്‍ ബാംഗിലെ കമ്മോഡിറ്റീസ് റിസര്‍ച്ച് മേധാവി കുനാല്‍ ഷാ ബിസിനസ് ടുഡേയോട് പറഞ്ഞു.

    ഈ മാസം ദിവസാടിസ്ഥാനത്തിലെ സ്വര്‍ണ്ണവില വിവരം ചുവടെ:

    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 3- 360804
    ഫെബ്രുവരി 4- 360805
    ഫെബ്രുവരി 5- 360806
    ഫെബ്രുവരി 6- 360807
    ഫെബ്രുവരി 7- 361608
    ഫെബ്രുവരി 8- 363209
    ഫെബ്രുവരി 9- 3644010
    ഫെബ്രുവരി 10- 3664011
    ഫെബ്രുവരി 11- 3664012
    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 16- 36960, 36400
    ഫെബ്രുവരി 17- 36, 640
    ഫെബ്രുവരി 18- 37,040
    ഫെബ്രുവരി 19- 36800
    ഫെബ്രുവരി 20- 36800
    ഫെബ്രുവരി 21- 36,720
    ഫെബ്രുവരി 22- 37,000
    ഫെബ്രുവരി 23- 36,800
    ഫെബ്രുവരി 24- 37,800 (ഉച്ചയ്ക്ക് ശേഷം ഉയര്‍ന്ന വില)
    ഫെബ്രുവരി 25- 37,480
    ഫെബ്രുവരി 26- 37,080
    Published by:Jayesh Krishnan
    First published: