നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price in Kerala | സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്; ഇന്നത്തെ നിരക്കറിയാം

  Gold price in Kerala | സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്; ഇന്നത്തെ നിരക്കറിയാം

  കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   സംസ്ഥാനത്തു സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. സ്വർണ്ണം ഗ്രാമിന് ഒരു രൂപയും പവന് എട്ടു രൂപയും കഴിഞ്ഞ ദിവസത്തേക്കാൾ വർധിച്ചു. ഒരു ഗ്രാം സ്വർണ്ണത്തിന് കേരളത്തിൽ ₹4,431 രൂപയും പവന് ₹35,448 രൂപയുമാണ് ഇന്നത്തെ വില. പത്തു ഗ്രാമിന് ₹44,310 രൂപയും 100 ഗ്രാമിന് ₹4,43,100 രൂപയുമാണ്.

   ഇത് തുടർച്ചയായി നാലാം ദിവസമാണ് കേരളത്തിൽ സ്വർണ്ണവില ഉയരുന്നത്. ജൂൺ മാസം സംസ്ഥാനത്തെ സ്വർണ വിപണി ഏറ്റക്കുറച്ചിലുകൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂൺ മാസത്തിൽ ആയിരുന്നു. പവന് 35,000 രൂപ. എന്നാൽ ജൂലൈ മാസത്തിലെ ആദ്യ മൂന്ന് ദിവസും വില വർധിക്കുന്നതാണ് കണ്ടത്. മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് വർധിച്ചത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ 2000 രൂപ പവന് കുറഞ്ഞു.

   കഴിഞ്ഞ പത്തു ദിവസത്തെ പത്ത് ഗ്രാം സ്വർണ്ണത്തിന്റെ വില ചുവടെ:

   ജൂലൈ 4, 2021: ₹44,310 ( 10 ) ₹48,340 ( 10 )

   ജൂലൈ 3, 2021: ₹44,300 ( 100 ) ₹48,330 ( 110 )

   ജൂലൈ 2, 2021: ₹44,200 ( 200 ) ₹48,220 ( 220 )

   ജൂലൈ 1, 2021: ₹44,000 ( 250 ) ₹48,000 ( 270 )

   ജൂൺ 30, 2021: ₹43,750 ( -360 ) ₹47,730 ( -380 )

   ജൂൺ 29, 2021: ₹44,110 ( 0 ) ₹48,110 ( 0 )

   ജൂൺ 28, 2021: ₹44,110 ( 0 ) ₹48,110 ( 0 )

   ജൂൺ 27, 2021: ₹44,110 ( 10 ) ₹48,110 ( 10 )

   ജൂൺ 26, 2021: ₹44,100 ( 100 ) ₹48,100 ( 100 )

   ജൂൺ 25, 2021: ₹44,000 ( 0 ) ₹48,000 ( 0 )   ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ സ്വാധീനിക്കാറുണ്ട്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ-ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് നിലവില്‍ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്.

   2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകർ സ്വർണത്തിൽ കൂടുതലായി വിശ്വാസമർപ്പിക്കാൻ തുടങ്ങിയത്. ഇന്ന് വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ജനം സ്വർണത്തെ കാണുന്നത്. ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി.

   Summary: Gold prices marked a slight increase in Kerala market on July 4. One gram gold is now up by Rs one
   Published by:user_57
   First published:
   )}