നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

  Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം

  സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്

  Gold Price Today

  Gold Price Today

  • Share this:
   സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. 22 കാരറ്റ് സ്വർണ്ണം പവന് 160 രൂപ കുറഞ്ഞ് 35600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണ്ണത്തിന് വില 4450 ൽ എത്തി നില്‍ക്കുകയാണിന്ന്. 24കാരറ്റ് സ്വർണ്ണത്തിനും വിലയില്‍ ഇടിവ് വന്നിട്ടുണ്ട്. ഗ്രാമിന് 21 രൂപ കുറഞ്ഞ് 4856 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. പവന് 168 രൂപ കുറഞ്ഞ് 38,848 രൂപയായി.

   സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. മെയ് 9,10 തീയതികളിൽ മാറ്റമില്ലാതെ തുടർന്ന സ്വര്‍ണ്ണവില കഴിഞ്ഞ ദിവസം പവന് 72 രൂപ കൂടി 35,760 ൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്.   ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോളതലത്തിൽ സ്വർണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റ ഭീതിയിൽ കഴിഞ്ഞ ദിവസം ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതും സ്വർണ്ണവില കുറയാനിടയാക്കിയിട്ടുണ്ട്.

   ദേശീയ തലത്തിൽ സ്വര്‍ണ്ണവിലയിൽ കുറവ് വന്നിട്ടുണ്ട്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 19 രൂപയും പവന് 152 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 35776 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4472 രൂപയും. 24 കാരറ്റ് സ്വർണ്ണവും പവന് 152 രൂപ കുറഞ്ഞ് 36576 രൂപയിൽ എത്തിനിൽക്കുകയാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47640 രൂപയായി കുറഞ്ഞിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}