നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

  ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്.

  gold Price

  gold Price

  • Share this:
   സംസ്ഥാനത്ത് ഒരുദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണ്ണവിലയിൽ വർധനവ്. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണ്ണം പവന് 120 രൂപ കൂടി 35720 രൂപയായി. 4465 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. 24 കാരറ്റ് സ്വർണ്ണം പവന് 120 രൂപ കൂടി 38968 രൂപയിലെത്തി നിൽക്കുകയാണ്. ഗ്രാമിന് 4871 രൂപയും.

   കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. മെയ് 12 ന് സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞ് പവന് 35600 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും വർധനവുണ്ടായിരിക്കുന്നത്.

   ദേശീയ തലത്തിലും സ്വർണ്ണവില കൂടിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 104 രൂപ കൂടി 35880 രൂപയായി. ഗ്രാമിന് 13 രൂപയാണ് വർധനവ്. ഒരു ഗ്രാമിന് 4485 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണവും പവന് 104 രൂപയുടെ വർധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് 36680 രൂപയായി. 4585 ആണ് ഒരു ഗ്രാമിന് വില.

   ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോളതലത്തിൽ സ്വർണ്ണവിലയെ ബാധിച്ചിട്ടുണ്ട്. വിലക്കയറ്റ ഭീതിയിൽ ഡോളറിന്‍റെ മൂല്യം ഇടിയുന്നതും സ്വർണ്ണവിലയെ ബാധിക്കുന്നുണ്ട്.   ഡോളര്‍ നേരിടുന്ന ക്ഷീണമാണ് ഇപ്പോള്‍ മഞ്ഞലോഹത്തിന് നേട്ടമാകുന്നത്. ഒരു മാസത്തിനിടെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളമാണ് ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ചയും 0.80 ശതമാനം തകര്‍ച്ച ഡോളര്‍ രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണവില ഉയർന്നുനിൽക്കുമെന്നാണ് പ്രവചനം.

   ഇതിനിടെ, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വിപലുപ്പെടുത്തുന്ന തിരക്കിലാണ്. പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം 250 ടണ്ണോളം സ്വര്‍ണം ഇതിനോടകം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് നിരവധി ആഗോള സ്ഥാപനങ്ങളും ഓഹരി, ബോണ്ട് വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ആലോചനയിലാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ വിശ്വാസമർപ്പിക്കുന്നത് മഞ്ഞലോഹത്തിന് നേട്ടമാകും.
   Published by:Asha Sulfiker
   First published:
   )}