ജനുവരി 15 ശനിയാഴ്ച രാജ്യത്ത് 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (gold price) 48,980 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയായ 49,100 രൂപയിൽ നിന്ന് 120 രൂപ കുറഞ്ഞു. വെള്ളി വില 200 രൂപ ഉയർന്ന് ഒരു കിലോയ്ക്ക് 62,200 രൂപയായി. അതേസമയം കേരളത്തിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്വർണ്ണവില മാറ്റമില്ലാതെ തുടരുകയാണ്.
സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജ്ജ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ കാരണം രാജ്യത്തെ സ്വർണ്ണത്തിന്റെ മൂല്യം അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് പ്രധാന നഗരങ്ങളിലെ സ്വർണ്ണത്തിന്റെ മൂല്യം ഇതാ:
ന്യൂഡൽഹിയിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 47,150 രൂപയും മുംബൈയിൽ 46,980 രൂപയുമാണ് വില. ചെന്നൈയിൽ 22 കാരറ്റ് സ്വർണ്ണത്തിന് 10 ഗ്രാമിന് 45,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം കൊൽക്കത്തയിൽ ഇതിന്റെ വാങ്ങൽ വില 47,300 രൂപയാണ്.
24 കാരറ്റ് സ്വർണത്തിന്റെ വില പരിശോധിച്ചാൽ 10 ഗ്രാം ഡൽഹിയിലും മുംബൈയിലും യഥാക്രമം 51,440 രൂപയ്ക്കും 48,980 രൂപയ്ക്കുമാണ് വിൽക്കുന്നത്. കൊൽക്കത്തയിൽ ഇതേ അളവിലെ സ്വർണ്ണം 50,000 രൂപയ്‌ക്ക് വാങ്ങുമ്പോൾ ചെന്നൈയിൽ 49,590 രൂപ വിലയുണ്ട്.
കേരളത്തിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45,000 രൂപയും അതേ അളവിലുള്ള 24 കാരറ്റ് സ്വർണ്ണത്തിന് 49,100 രൂപയുമാണ് വില. ജയ്പൂരിലും അഹമ്മദാബാദിലും 22 കാരറ്റ് സ്വർണം യഥാക്രമം 47,200 രൂപയ്ക്കും 46,500 രൂപയ്ക്കും വിൽക്കുകയും ചെയ്യുന്നു. 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാമിന് യഥാക്രമം 49,400 രൂപയും 49,070 രൂപയുമാണ് മൂല്യം.
ബെംഗളൂരുവിലും ഹൈദരാബാദിലും 22 കാരറ്റ് സ്വർണം 10 ഗ്രാമിന് 45,000 രൂപയ്ക്കാണ് വിൽപ്പന. കൂടാതെ, അതേ തുകയുടെ 24 കാരറ്റ് പ്യൂരിറ്റി സ്വർണ്ണത്തിന് രണ്ട് നഗരങ്ങളിലും 49,100 രൂപ വിലയുണ്ട്.
ലഖ്‌നൗവിലും മംഗലാപുരത്തും 24 കാരറ്റ് സ്വർണ്ണം 48,700 രൂപയ്ക്കും 49,100 രൂപയ്ക്കും വാങ്ങുമ്പോൾ 22 കാരറ്റ് പ്യൂരിറ്റിയുടെ 10 ഗ്രാമ സ്വർണ്ണം 45,800 രൂപയ്ക്കും 45,000 രൂപയ്ക്കുമാണ് വിൽക്കുന്നത്.
ചണ്ഡീഗഢിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,700 രൂപയും അതേ അളവിലെ 22 കാരറ്റ് സ്വർണ്ണത്തിന് 45,800 രൂപയുമാണ് വില.
മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) അപ്‌ഡേറ്റ് ചെയ്‌ത ഡാറ്റ നോക്കുകയാണെങ്കിൽ, ഈ വർഷം ഫെബ്രുവരി 4 ന് മെച്വർ ആവുന്ന സ്വർണ്ണ ഫ്യൂച്ചറുകൾ 0.18 ശതമാനം ഉയർന്ന് 47,820.00 രൂപയായി. ഈ വർഷം മാർച്ച് 6ന് മെച്യൂർ ആകേണ്ട സിൽവർ ഫ്യൂച്ചറുകൾ 0.44 ശതമാനം ഇടിഞ്ഞ് 61,645.00 രൂപയായിട്ടുണ്ട്.
കേരളത്തിൽ ഈ മാസത്തെ ഒരു പവൻ സ്വർണ്ണവില ദിവസ അടിസ്ഥാനത്തിൽ
ജനുവരി 1 - 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ജനുവരി 2 - 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ജനുവരി 3- 36200
ജനുവരി 4- 35920
ജനുവരി 5- 36120
ജനുവരി 6- 35960
ജനുവരി 7- 35680
ജനുവരി 8- 35680
ജനുവരി 9- 35680
ജനുവരി 10- 35,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
ജനുവരി 11- 35760
ജനുവരി 12- 35840
ജനുവരി 13- 36000
ജനുവരി 14- 36000
ജനുവരി 15- 36,000
Summary: Gold price in the country has come down on January 15, 2022. However, the price in Kerala remains static for three consecutive daysഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.