• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില; പവന് കൂടിയത് 320 രൂപ

Gold Price Today | ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില; പവന് കൂടിയത് 320 രൂപ

ഇന്നലെ ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു വില.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 320 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 38,360 രൂപയാണ്. ഗ്രാമിന് 40 രൂപ കൂടി 4795 രൂപയായി. ഇന്നലെ ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു വില.

    ശനിയാഴ്ച രാവിലെ 37800 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം 240 രൂപ കൂടി 38,040 രൂപയിലെത്തിയിരുന്നു. വ്യാഴാഴ്ചയും സ്വർണവില രണ്ടു തവണ വർദ്ധിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38,200 രൂപയായി.



















































    തീയതി1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ)
    1-ഓഗസ്റ്റ്-22രൂപ. 37,680 (മാസത്തിലെ ഏറ്റവും കുറഞ്ഞ)
    2-ആഗസ്റ്റ്-2237880
    3-ഓഗസ്റ്റ്-2237720
    4-ഓഗസ്റ്റ്-22(രാവിലെ)38000
    4-ഓഗസ്റ്റ്-22(ഉച്ചതിരിഞ്ഞ്)രൂപ. 38,200 (മാസത്തിലെ ഏറ്റവും ഉയർന്നത്)
    5-ഓഗസ്റ്റ്-2238120
    6-ഓഗസ്റ്റ്-22ഇന്നലെ »(രാവിലെ)37800
    6-ഓഗസ്റ്റ്-22ഇന്നലെ »(ഉച്ചതിരിഞ്ഞ്)38040
    7-ഓഗസ്റ്റ്-2238,040
    8-ഓഗസ്റ്റ്-2238,040
    9-ഓഗസ്റ്റ്-2238,360

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Naseeba TC
    First published: