• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Toady| കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

Gold Price Toady| കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

ആഗസ്റ്റ് 17, 18 തീയ്യതികളിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്നലെ വിലയിൽ കുറവുണ്ടായത്

Gold price

Gold price

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ഒരു പവന് 38,240 രൂപയും ഗ്രാമിന് 4780 രൂപയുമാണ് ഇന്നത്തെ വില. ആഗസ്റ്റ് 17, 18 തീയ്യതികളിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്നലെ വിലയിൽ കുറവുണ്ടായത്.

    ഈ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ:

    Also Read- എണ്ണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; ലാഭനഷ്‌ടമില്ലാതെ പെട്രോൾ, ഡീസൽ കച്ചവടം നഷ്‌ടത്തിൽ

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ
    ഓഗസ്റ്റ് 18- 38,320 രൂപ
    ഓഗസ്റ്റ് 19- 38,240 രൂപ
    ഓഗസ്റ്റ് 20- 38,240 രൂപ

    Also Read- കുടിശ്ശിക അടച്ചില്ല;13 സംസ്ഥാനങ്ങൾക്ക് വൈദ്യുതി വാങ്ങലും വിൽക്കലും കേന്ദ്ര സര്‍ക്കാര്‍ വിലക്കി; വൈദ്യുതി മുടങ്ങാൻ സാധ്യത

    വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Naseeba TC
    First published: