നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|സ്വർണ വില ഈ മാസത്തെ ഉയർന്ന നിലയിൽ; ഇന്ന് വിലയിൽ മാറ്റമില്ല

    Gold Price Today|സ്വർണ വില ഈ മാസത്തെ ഉയർന്ന നിലയിൽ; ഇന്ന് വിലയിൽ മാറ്റമില്ല

    ഡിസംബർ പതിനാറിന് ഒരു പവന് 36,240 രൂപയായിരുന്നു വില.

    Gold

    Gold

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില (Gold Price ) ഈ മാസത്തെ ഉയർന്ന നിലയിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് വില 36,560 രൂപയാണ് വില. ഗ്രാമിന് 4570 രൂപയുമാണ് ഇന്ന് വില.

      ഡിസംബർ പതിനേഴിനാണ് സ്വർണം ഈ മാസത്തെ ഉയർന്ന നിലയിൽ എത്തിയത്. ഡിസംബർ പതിനാറിന് ഒരു പവന് 36,240 രൂപയായിരുന്നു വില. അടുത്ത ദിവസം പവന് 320 രൂപ കൂടിയാണ് 36,560 ൽ എത്തിയത്. ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഡിസംബർ 16 ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു.

      കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി.

      ദിവസങ്ങൾക്ക് ശേഷം 4500 ലേക്ക് താഴ്ന്നുവെങ്കിൽ ഇന്ന് വലിയ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തി.
      Also Read-Fuel price | പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ അറിയാം

      ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      ഡിസംബർ 8- Rs. 35,960
      ഡിസംബർ 9- Rs. 35,960
      ഡിസംബർ 10- Rs. 35,960
      ഡിസംബർ 11- Rs. 36,080
      ഡിസംബർ 12- Rs. 36,080
      ഡിസംബർ 13- Rs. 36,080
      ഡിസംബർ 14- Rs. 36,200
      ഡിസംബർ 15- Rs. 36,000
      ഡിസംബർ 16- Rs. 36,240
      ഡിസംബർ 17- Rs. 36,560
      ഡിസംബർ 18- Rs. 36,560
      ഡിസംബർ 19- Rs. 36,560
      Published by:Naseeba TC
      First published: