• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില

Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില

പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് ഇന്നത്തെ വില.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price Today) ഇന്ന് മാറ്റമില്ല. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.

    ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയും.

    Also Read-പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

    അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വര്‍ണവില പ്രധാനമായും മാറുന്നത്. അതിനാല്‍, അന്താരാഷ്ട്ര വില ഉയരുകയാണെങ്കില്‍, കേരളത്തില്‍ സ്വര്‍ണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ കേരളത്തിലും വില കുറയും.

    Also Read-അധിക വരുമാനത്തിനായി ഈ വർഷം ഏതൊക്കെ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കാം?

    ഈ മാസം ദിവസാടിസ്ഥാനത്തിലെ സ്വര്‍ണ്ണവില വിവരം ചുവടെ:
    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 3- 360804
    ഫെബ്രുവരി 4- 360805
    ഫെബ്രുവരി 5- 360806
    ഫെബ്രുവരി 6- 360807
    ഫെബ്രുവരി 7- 361608
    ഫെബ്രുവരി 8- 363209
    ഫെബ്രുവരി 9- 3644010
    ഫെബ്രുവരി 10- 3664011
    ഫെബ്രുവരി 11- 3664012
    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 16- 36960, 36400
    ഫെബ്രുവരി 17- 36, 640
    ഫെബ്രുവരി 18- 37,040
    ഫെബ്രുവരി 19- 36800
    ഫെബ്രുവരി 19- 36800
    Published by:Naseeba TC
    First published: