തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇന്നലെ കുറഞ്ഞ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 600 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 75 രൂപയും കുറഞ്ഞു. പവന് ഇന്നത്തെ വില 37,480 രൂപയും ഗ്രാമിന് 4685 രൂപയുമാണ്.
ജുലൈ ആറിന് ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമായിരുന്നു വില. ജൂൺ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് സ്വർണവില കുത്തനെ താഴേക്ക് പതിച്ചത്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്നലെ ഒറ്റയിടിക്ക് കുറഞ്ഞത്.
Also Read-
അമേരിക്കൻ ഫാഷൻ ബ്രാൻഡ് GAP ഇന്ത്യയിലേക്ക്; റിലയൻസ് റീട്ടെയിലുമായി പങ്കാളിത്തം
ഈ മാസത്തെ കേരളത്തിലെ സ്വർണ്ണവില പട്ടിക
1 ജൂലൈ - 38280, 38,080
2 ജൂലൈ - 38400, 38,200
3 ജൂലൈ - 38,200
4 ജൂലൈ - 38,400
5 ജൂലൈ - 38, 480 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
6 ജൂലൈ - 38,080
7 ജൂലൈ - 37,480 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
8 ജൂലൈ - 37,480 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോർഡ് വർധന രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് സ്വർണ്ണ വിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. ഈ മാസം പൊതുവെ സ്വർണ്ണത്തിനു വില ഉയർന്ന സാഹചര്യമാണ് കണ്ടുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.