• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|മാറിമറിഞ്ഞ് സ്വർണവില; ഇന്നത്തെ വില അറിയാം

Gold Price Today|മാറിമറിഞ്ഞ് സ്വർണവില; ഇന്നത്തെ വില അറിയാം

ഒരു പവന് ഇന്നത്തെ വില 38,040 രൂപയും ഗ്രാമിന് 4755 രൂപയുമാണ്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വർണവില. കഴിഞ്ഞ ദിവസങ്ങളിൽ കൂടിയും കുറഞ്ഞുമാണ് സ്വർണവില രേഖപ്പെടുത്തുന്നത്. ഇന്ന് വിലയിൽ മാറ്റമില്ല. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇന്നും ഇതേ വില തുടരുകയാണ്. ഒരു പവന് ഇന്നത്തെ വില 38,040 രൂപയും ഗ്രാമിന് 4755 രൂപയുമാണ്.

    ജൂൺ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച്ച പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമായിരുന്നു വില.
    Also Read- ഒരു മാസത്തിലേറെയായി മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; പ്രധാന നഗരങ്ങളിലെ നിരക്കുകൾ

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക (പവന്) ചുവടെ:

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 16- 38,040 രൂപ
    ജൂൺ 17- 38,200 രൂപ
    ജൂൺ 18- 38,120 രൂപ
    ജൂൺ 19- 38,120 രൂപ
    ജൂൺ 20- 38,200 രൂപ
    ജൂൺ 21- 38,120 രൂപ
    ജൂൺ 22- 37,960 രൂപ
    ജൂൺ 23- 38120 രൂപ
    ജൂൺ 24- 37,960 രൂപ
    ജൂൺ 25- 38,040 രൂപ
    ജൂൺ 26- 38,040 രൂപ

    ജൂൺ 20 ന് സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്നു സ്വർണവില. ജൂൺ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചായിരുന്നു ഈ വിലയിൽ എത്തിയത്. 15നായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു അന്നത്തെ വില. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളിൽ സ്വർണവില.
    Published by:Naseeba TC
    First published: