തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 5185 രൂപയും പവന് 41,480 രൂപയുമാണ് ഇന്ന്. വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. മാർച്ച് ഒന്നാം തീയതിയും ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു.
മാർച്ച് മാസത്തിലെ ആദ്യ മൂന്നു ദിവസത്തിനിടെ സ്വർണവില പവന് 240 രൂപയാണ് വർധിച്ചത്. ഫെബ്രുവരിയിൽ പൊതുവേ ഇടിഞ്ഞു നിന്ന സ്വർണവില മാർച്ചിൽ ഉയരുന്നതാണ് കണ്ടുവരുന്നത്. ജനുവരിയിൽ റെക്കോർഡിട്ട സ്വർണവില കുതിച്ചുയർന്നിരുന്നു.
ഫെബ്രുവരി രണ്ടിനു ശേഷം സ്വര്‍ണ്ണവില പലതവണ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 28 മുതലാണ് വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.
മാർച്ച് മാസത്തെ സ്വർണവില പവന്
മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.