തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ വിലയിലാണ് രാവിലെ വ്യാപാരം തുടങ്ങിയത്. ഒരു പവൻ സ്വർണത്തിന് 39600 രൂപ എന്ന നിരക്കിൽ തുടരുകയാണ്. ഒരു ഗ്രാം സ്വർണത്തിന് 4950 രൂപയാണ് ഇന്നത്തെ വില. സ്വർണവില ബുധനാഴ്ച 160 രൂപ വർദ്ധിച്ചാണ് 39600 എന്ന നിരക്കിൽ എത്തിയത്. ചൊവ്വാഴ്ച സ്വർണവില 240 രൂപ കുറഞ്ഞ് 39,440 രൂപയായിരുന്നു. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. 39,680 രൂപയായിരുന്നു തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
Also Read- ഗൂഗിൾ പേയിൽ പണം മാറി അയച്ചാൽ എന്തു ചെയ്യും? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.