നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ സ്വര്‍ണ്ണം; ഇന്നത്തെ വില അറിയാം

  Gold Price | ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ സ്വര്‍ണ്ണം; ഇന്നത്തെ വില അറിയാം

  ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്

  gold price today

  gold price today

  • Share this:
   സ്വർണ്ണവില (Gold Price) ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് (Gold) 35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,495 രൂപയാണ്.

   ഡിസംബര്‍ 7ന് ഒരു പവന്‍ സ്വര്‍ണത്തിന് 35,800 രൂപയും ഗ്രാമിന് 4475 രൂപയുമായിരുന്നു വില. തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഡിസംബര്‍ 8ന് വില വർദ്ധനവ് രേഖപ്പെടുത്തിയത്.

   ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നായിരുന്നു. ഇതിനുശേഷം പവന് 240 കൂടി ഡിസംബർ നാലിന് 35,800 രൂപയായി.

   പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണ്ണ വില:

   ഡല്‍ഹിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 47,100 രൂപയും മുംബൈയില്‍ 46,840 രൂപയുമാണ് വില. ഗുഡ് റിട്ടേണ്‍സ് വെബ്സൈറ്റ് പ്രകാരം കൊല്‍ക്കത്തയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് 47,100 രൂപയും ചെന്നൈയില്‍ 45,140 രൂപയുമാണ്.

   24 കാരറ്റ് സ്വര്‍ണ്ണത്തിന് ഡല്‍ഹിയില്‍ 10 ഗ്രാമിന് 51,390 രൂപയും മുംബൈയില്‍ 47,840 രൂപയുമാണ്. കൊല്‍ക്കത്തയില്‍ 49,800 രൂപയും ചെന്നൈയില്‍ 49,040 രൂപയുമാണ് വില.

   ഹൈദരാബാദിലും ബെംഗളൂരുവിലും 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 44,950 രൂപയും ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 49,040 രൂപയുമാണ് വില.

   അഹമ്മദാബാദില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് 45,880 രൂപയും ജയ്പൂരില്‍ 47,300 രൂപയുമാണ്. അതേസമയം, 24 കാരറ്റ് സ്വര്‍ണത്തിന് അഹമ്മദാബാദില്‍ 10 ഗ്രാമിന് 49,070 രൂപയും ജയ്പൂരില്‍ 49,400 രൂപയുമാണ്.

   ചണ്ഡീഗഡിലും ലഖ്നൗവിലും 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45,700 രൂപയും 24 കാരറ്റ് സ്വര്‍ണത്തിന് 48,600 രൂപയുമാണ് നിരക്ക്. പൂനെയില്‍ 22 കാരറ്റിന് 46,280 രൂപയും 24 കാരറ്റ് സ്വര്‍ണത്തിന് 49,550 രൂപയുമാണ് വില.

   Also Read - ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

   കോയമ്പത്തൂരില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 10 ഗ്രാമിന് 45,140 രൂപയും 24 കാരറ്റ് 49,040 രൂപയുമാണ് വില.

   മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന്റെ (MCX) സമീപകാല കണക്കനുസരിച്ച് വെള്ളിയുടെ മൂല്യം 0.01 ശതമാനം ഇടിഞ്ഞ് 60,790 രൂപയായപ്പോള്‍ സ്വര്‍ണ്ണത്തിന്റ്ത് 0.12 ശതമാനം ഉയര്‍ന്ന് 48,012 രൂപയായി മാറിയിട്ടുണ്ട്.
   Published by:Karthika M
   First published: