• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് ഇന്നത്തെ വില അറിയാം

Gold Price | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് ഇന്നത്തെ വില അറിയാം

തു‌‌ടർച്ചയായി രണ്ട് ദിവസം സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 39,960 രൂപയാണ് ഒരു പവന് ഇന്നത്തെ വില. ഇന്നലെയാണ് പവന് 200 രൂപ കൂടി 39,960 രൂപയിൽ ഒരു പവൻ എത്തിയത്. ഗ്രാമിന് 25 രൂപയും ഇന്നലെ കൂടി. 4995 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.

    തു‌‌ടർച്ചയായി രണ്ട് ദിവസം സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇന്നലെ വില കൂടിയത്.

    Also Read- നികുതി ലാഭിക്കാം; പുതുവർഷത്തിൽ തിരഞ്ഞെടുക്കേണ്ട നിക്ഷേപമാർഗങ്ങൾ ഏതെല്ലാം?

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800
    ഡിസംബർ 10- 39,920
    ഡിസംബർ 11- 39,920
    ഡിസംബർ 12- 39,840
    ഡിസംബർ 13- 39,840
    ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ഡിസംബർ 15- 39,920
    ഡിസംബർ 16- 39,760
    ഡിസംബർ 17- 39,960
    ഡിസംബർ 18- 39,960

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Naseeba TC
    First published: