• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് ഇന്നത്തെ വില അറിയാം

Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് ഇന്നത്തെ വില അറിയാം

സെപ്റ്റംബർ ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം

Gold price

Gold price

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ(Gold Price Today)മാറ്റമില്ല. ഇന്നലെ പവന് 80 രൂപ കൂടി 37,400 രൂപയായിരുന്നു. ഇന്നും ഇതേ വില തുടരുകയാണ്. ഗ്രാമിന് 4675 രൂപയാണ് വില. പത്ത് രൂപയാണ് ഗ്രാമിന് കൂടിയിരുന്നത്.

    സെപ്റ്റംബർ ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം. സെപ്റ്റംബർ എട്ടിന് പവന് 200 രൂപ കൂടി. ഇന്നലെ വീണ്ടും 80 രൂപ കൂടി.

    പവന് 400 രൂപ കുറഞ്ഞാണ് സെപ്റ്റംബർ ഏഴിന് 37,120 രൂപയായത്. ഗ്രാമിന് 50 രൂപയുമായിരുന്നു കുറഞ്ഞത്.
    Also Read-  യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

    സെപ്റ്റംബർ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്):

    സെപ്റ്റംബർ 1- 37, 200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 3- 37,320 രൂപ
    സെപ്റ്റംബർ 4- 37,320 രൂപ
    സെപ്റ്റംബർ 5- 37,400 രൂപ
    സെപ്റ്റംബർ 6- 37,520 രൂപ ( ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
    സെപ്റ്റംബർ 7- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 8- 37,320 രൂപ
    സെപ്റ്റംബർ 9- 37,400 രൂപ
    സെപ്റ്റംബർ 10- 37,400 രൂപ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
    Published by:Naseeba TC
    First published: