• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price)ഇന്ന് മാറ്റമില്ല. ഒരു പവന് 38,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4840 രൂപയുമാണ്. ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച വൻ വർധനവാണ് സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമായിരുന്നു വെള്ളിയാഴ്ചയിലെ വില. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമായിരുന്നു സ്വർണത്തിന് വെള്ളിയാഴ്ച കൂടിയത്.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3:38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320
    ഏപ്രിൽ 21: 39,440
    ഏപ്രിൽ 22: 39,440
    ഏപ്രിൽ 23: 39,200
    ഏപ്രിൽ 24: 39,200
    ഏപ്രിൽ 25: 39,200
    ഏപ്രിൽ 26: 38,760
    ഏപ്രിൽ 27: 38,760
    ഏപ്രിൽ 28: 38,400
    ഏപ്രിൽ 29: 38,840
    ഏപ്രിൽ 30: 38,720

    വിഷു (vishu) ഈസ്റ്റർ (easter) ആഘോഷങ്ങളോട് അടുത്ത ദിവസങ്ങളില്‍ സ്വർണവിലയിൽ തുടർച്ചയായ വർധനവുണ്ടായിരുന്നു. സ്വർണ വില ഉയരത്തിലേക്ക് മാത്രം നീങ്ങിയ  ആഴ്‌ചയാണ് കടന്നുപോയത്. ഈ ആഴ്ചയുടെ ആരംഭത്തിൽ തന്നെ  1.37% വില വർധിച്ചിരുന്നു. 2070 ഡോളർ വരെ ഉയർന്ന അന്താരാഷ്ട്ര വില 1890 ഡോളർ വരെ മാത്രമാണ് താഴ്ന്നത്.  അന്തർദേശീയ സംഘർഷങ്ങളും ആഗോളതലത്തിൽ  ഉയർന്നു വരുന്ന പണപ്പെരുപ്പവും സ്വർണ നിക്ഷേപത്തിന് അനുകൂലമാണ്.  നിലനിൽക്കുന്ന അന്തർദേശീയ  സംഘർഷങ്ങൾ  കൂടിയാൽ സ്വർണ വില വിണ്ടും ഉയരാം. സംഘർഷങ്ങളിൽ അയവ് വരികയൊ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളെടുക്കുകയോ ചെയ്താൽ സ്വർണവില കുറഞ്ഞേക്കാം.

    Also Read- Petrol Diesel prices | പെട്രോൾ ഡീസൽ വില ഉയർന്നോ ഇല്ലയോ? ഇന്നത്തെ നിരക്കുകൾ

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Anuraj GR
    First published: